കൃഷിക്കാരുടെയും തൊഴിലാളികളുടെയും സമരത്തിലൂടെ മാത്രമേ പുതിയ രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്താനാവൂ; എളമരം കരീം

കൃഷിക്കാരുടെയും തൊഴിലാളികളുടെയും യോജിച്ച സമരത്തിലൂടെ മാത്രമേ രാജ്യത്ത് പുതിയ രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്താനാവുയെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു.

കേരള സ്‌റ്റേറ്റ് ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എംപ്ലോയിസ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം സ. ഇ കാസിം നഗറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിക്കാരന്റെയും തൊഴിലാളികളുടെയും തൊഴില്‍ തേടുന്ന യുവാക്കളുടെയും പ്രശ്‌നങ്ങള്‍ മറച്ച് വച്ച് തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ വര്‍ഗീയ വികാരത്തെ ആളിക്കത്തിച്ച് ഭിന്നിപ്പിക്കുക എന്നതാണ് ബിജെപി തന്ത്രം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ പുതിയ നിയമം കൊണ്ടു വരണമെന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ പറയുന്നത്. ക്ഷേത്രം നിര്‍മിക്കാന്‍ ഇക്കൂട്ടര്‍ക്ക് താല്‍പര്യം ഉണ്ടങ്കില്‍ മോദി അധികാരത്തില്‍ വന്നയുടനെ എന്തുകൊണ്ടിത് ചെയ്തില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിക്കുന്നത് ജനത്തെ ഭിന്നിപ്പിക്കാനല്ലാതെ എന്താണിവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ മൊഡിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും നടത്തുന്ന പ്രസംഗം വര്‍ഗീയ ചേരിതിരിവ്‌സൃഷ്ടിക്കുന്നതാണ്. ആര്‍എസ്എസും ബിജെപിയും തീവ്ര ഹിന്ദുത്വ നിലപാടുമായി മുന്നോട്ട് പോകുമ്പോള്‍ കേണ്‍ഗ്രസാകട്ടെ മൃദു ഹിന്ദുത്വ നിലപാടാണ് തുടരുന്നത്് മതനിരപേക്ഷത മുന്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അമിത്ഷാ വിദഗ്ധനാണ്. മോഡിയുടെ കീഴില്‍ ഗുജറാത്തില്‍ മന്ത്രിയായ അമിത്ഷാ അവിടെയുണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊലക്കേസുകളില്‍ പ്രതിയായ അമിത്ഷാക്ക് ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഗുരുദാസന്‍ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News