മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം സമാഹരിക്കുന്നതിന് ‘അമ്മ’യുടെ സ്റ്റേജ് ഷോ 7ന് അബുദാബിയില്‍; റിഹേഴ്‌സല്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു

കൊച്ചി: പ്രളയാനന്തരം നവകേരള നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം സമാഹരിക്കുന്നതിന്റെ ഭാഗമായി താരസംഘടന അമ്മ നടത്തുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. ഈ മാസം 7ന് അബുദാബിയിലാണ് സ്റ്റേജ് ഷോ.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സ്വന്തം നാടിന് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് താരസംഘടന അമ്മ അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുന്നത്. ഈ മാസം 7ന് നടത്തുന്ന ഷോയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം അടക്കമുളള വന്‍താരനിര തന്നെ അണിനിരക്കുന്നു.

കോമഡിയും നൃത്തവും സംഗീതവുമായി ഏകദേശം ആറ് മണിക്കൂറോളമാണ് മെഗാ ഷോ അരങ്ങിലെത്തുന്നത്. 65ഓളം കലാകാരന്മാര്‍ ഷോയില്‍ അണിനിരക്കുമെന്നും തങ്ങളാലാകുന്ന വിധം നവകേരള നിര്‍മ്മാണത്തിനായി സഹായിക്കുകയാണ് ലക്ഷ്യമെന്നും നടന്‍ ജയറാം പറഞ്ഞു.

താരഷോയിലൂടെ അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കണ്ടെത്തുകയാണ് ലക്ഷ്യം. പ്രമുഖ താരങ്ങളടക്കം എല്ലാ അഭിനേതാക്കളും സ്വന്തം നിലയില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നേരത്തേ തന്നെ നല്‍കിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here