‘നില്ല് നില്ല്’ ടിക് ടോക്ക് കാര്യമായി; മലപ്പുറത്ത് സംഘര്‍ഷം; സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം തിരൂരില്‍ ടിക് ടോക്ക് ‘നില്ല് നില്ല്’ ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

വെള്ളിയാഴ്ച ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപ്പെട്ടു. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

എന്നാല്‍ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരില്‍ ചിലരെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു.

ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News