ഏഷ്യാനെറ്റ് സില്‍വര്‍ ജൂബിലി നിറവില്‍

മലയാളികള്‍ക്ക് പുത്തന്‍കാഴ്ചകള്‍ സൃഷ്ടിച്ച്, ഏഷ്യാനെറ്റ് സില്‍വര്‍ ജൂബിലി നിറവില്‍. സംപ്രേഷണത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷസന്ധ്യ ശ്രദ്ധേയമായി.

ഉലകനായകന്‍ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ജയറാം, ജഗദീഷ്, മണിയന്‍പിള്ള രാജു, കെ.പി.എസി ലളിത, സംയുക്തമേനോന്‍, പ്രയാഗ, ഏഷ്യാനെറ്റ് എം.ഡി കെ.മാധവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രശസ്ത ചലച്ചിത്രതാരങ്ങളായ ശോഭന, പത്മപ്രിയ, ലക്ഷ്മിഗോപാല സ്വാമി, ആശ ശരത്, മിയ, അനു സിത്താര, ജനിയ, ഷംന കാസിം, ജോമോള്‍, ദിവ്യ ഉണ്ണി, വീണ, ധന്യ തുടങ്ങിയര്‍ക്കൊപ്പം മണിപ്പൂരി, ഓസീസ് നൃത്തങ്ങളും അരങ്ങേറി. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു നൃത്താവിഷ്‌കാരം.

ഈ ആഘോഷരാവ് ഡിസംബര്‍ 9ന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News