“ശോഭയുടെ ഹര്‍ജി ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി”; ശബരിമലയിലെ പോലീസ് നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി; 25000 രൂപ പി‍ഴ ചുമത്തി; കോടതിയില്‍ മാപ്പു പറഞ്ഞ് ശോഭ

ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ശോഭയുടെ ഹര്‍ജി ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.ഹര്‍ജി ഗൂഢലക്ഷ്യം വെച്ചുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ പോലീസ് നടപടി ചോദ്യം ചെ്യത് ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി ശോഭക്ക് 25000 രൂപ പി‍ഴ ചുമത്തി.ശോഭാ സുരേന്ദ്രന്‍ കോടതിയില്‍ മാപ്പു പറയുകയും ചെയ്തു.

ശബരിമലയിലെ പോലീസ് നടപടി ചോദ്യം ചെയ്താണ് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പോലീസ് അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.ഹര്‍ജി പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിലാണ്ശോഭാ സുരേന്ദ്രനെ വിമര്‍ശിച്ചത്.

ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാരിയുടേത് ദോഷകരമായ വ്യവഹാരമാണെന്ന് നിരീക്ഷിച്ചു.വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

അനാവശ്യ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി ഗൂഢ ലക്ഷ്യം വെച്ചുള്ളതാണെന്നും നിരീക്ഷിച്ചു. ഇതെ തുടര്‍ന്ന് ശോഭാ സുരേന്ദ്രനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ മാപ്പുപറഞ്ഞു.

എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല .പരീക്ഷണ വ്യവഹാരമായി വരേണ്ട സ്ഥലമല്ല ഹൈക്കോടതിയെന്ന് ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് 25000 രൂപ പി‍ഴയടക്കാനും കോടതി നിര്‍ദേശിച്ചു.അനാവശ്യവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹര്‍ജികളുമായി എത്തുന്നവര്‍ക്കുള്ള സന്ദേശമായാണ് പി‍ഴ ചുമത്തുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News