യുട്യൂബിലെ പുതിയ ധനാഢ്യനെ കാണുക; 7 വയസുകാരന്‍റെ ഈ വര്‍ഷത്തെ വരുമാനം 154.84 കോടി

യൂടൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന വ്യക്തിയെന്ന റെക്കോർഡ് അമേരിക്കക്കാരനായ ഏ‍ഴ് വയസുകാരന്‍ റിയാനെയ്ക്ക് സ്വന്തം.

റിയാനെയുടെ യൂട്യൂബ് ചാനലായ ടോയ്സ്റിവ്യൂ ആണ് ഈ വർഷം ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയതെന്ന് ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്യുന്നു. 22 ദശലക്ഷം ഡോളറാണ് (154.84 കോടി രൂപ) റിയനാകറെ ഈ വര്‍ഷത്തെ വരുമാനം.

റിയാന്‍റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തേക്കാള്‍ ഇരട്ടിയാണിത്. 2017ല്‍ എട്ടാം സ്ഥാനത്തായിരുന്നു റിയാന്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പത്ത് യൂടൂബര്‍മാരുടെ ലിസ്റ്റിൽ ഒന്നാമതാണ് ഏഴു വയസുകാരൻ.

കളിപ്പാട്ടങ്ങളെ വിലയിരുത്തുന്ന ഈ ഏഴ് വയസുകാരന്‍റെ റിയാന്‍ ടോയ്സ് റിവ്യു ചാനല്‍ 1.7 കോടിയോളം പേരാണ് ഇതുവരെ സബസ്ക്രൈബ് ചെയ്തിരിക്കുന്നത്. ചാനലിലെ ഒരു വീഡിയോ മാത്രം കണ്ടത് 160 കോടി ആളുകളാണ്.

യൂടൂബിൽ റിയാൻന്‍റെ വിഡിയോകൾ പ്രശസ്തമായതോടെ ബഹുരാഷ്ട്ര കമ്പനികൾ റിയാന്‍റെ പേരില്‍ കളിപ്പാട്ടങ്ങള്‍ ഇറക്കാന്‍ തുടങ്ങിയിരുന്നു.

യുട്യൂബ് താരങ്ങളായ ഡ്യൂഡ് പേർഫക്ട്, ജെക്ക്-ലോഗൻ പോൾ സഹോദരങ്ങൾ, മേക്കപ്പ് ആർട്ടിസ്റ്റ് ജെഫ്രി സ്റ്റാർ, ഡാൻടിഡിഎം ഉടമ ഡാനിയേൽ മിഡിൽടൺ, മാർക്ക്പ്ലിയർ ഉടമ മാർക്ക് ഫിഷ്ബാക്ക്, വനോസ്ഗോമിങ് ഉടമ ഇവാൻ ഫോങ്, ജാക്സെപ്റ്റിസി ഉടമ സീൻ മക്ലോഗലിൻ, പ്യൂഡീപൈ ഉടമ ഫെലിക്സ് ഷെൽബെർഗ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News