നാദാപുരം കല്ലാച്ചിയിൽ വൻ കവർച്ച. ജ്വല്ലറിയിൽ നിന്ന് ഒന്നേമുക്കാൽ കിലോഗ്രാം സ്വർണ്ണവും 3 ലക്ഷം രൂപയും മോഷണം പോയി. വളയം റോഡിലെ റിൻഷ ജ്വല്ലറിയിലാണ് പ്രദേശവാസികളെ ഞെട്ടിച്ച മോഷണം നടന്നത്.
ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ജ്വല്ലറിയുടെ പിന്നിലെ ചുമർ കുത്തിതുറന്നാണ മോഷ്ടാക്കൾ അകത്ത് കയറിയത്. ചുമർ തകർക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു.
ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. അരകോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ജ്വല്ലറിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളും, മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചാണ് നാദാപുരംപൊലീസ് അന്വേഷണം നടത്തുന്നത്. മോഷ്ടാക്കൾക്ക് അന്തർസംസ്ഥാന ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
വടകര റൂറൽ എസ് പി G ജയദേവും സ്ഥലം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാദാപുരം പോലീസ് അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.