വനിതാ മതില്‍: വിപുലമായ പ്രചാരണ പരിപാടികളുമായി എല്‍ഡിഎഫ്; വനിതാ മതില്‍ വിജയിപ്പിക്കാന്‍ യോഗ തീരുമാനം

നവോത്ഥാന പാരമ്പര്യമുളള സംഘടനകള്‍ പ്രഖ്യാപിച്ച വനിതാ മതില്‍ വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ബൂത്ത് തലം വരെ ഇതിന്‍റെ പ്രചാരണം എത്തിക്കാനും, പഞ്ചായത്ത് അടിസ്ഥാനത്തില്‍ വനിതകളുടെ ജാഥ സംഘടിപ്പിക്കാനും എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചു.

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് എല്‍ഡിഎഫ് നേതൃയോഗം തിരുമാനിച്ചത്. മതില്‍ വിജയിപ്പിക്കുന്നതിന് ബൂത്ത് തലം വരെ സംഘാടക സമിതികള്‍ വിളിച്ച് ചേര്‍ക്കും.

പഞ്ചായത്ത് അടിസ്ഥാനത്തില്‍ വനിതകളുടെ ജാഥ സംഘടിപ്പിക്കും,നവോത്ഥാന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വനിതകളുടെ ഗൃഹസന്ദര്‍ശനവും എല്‍ഡിഎഫ് യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ എട്ടിന് എല്ലാ ജില്ലകളിലും എല്‍ഡിഎഫ് യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

ജാതിക്കും,മതത്തിനും അതീതമായി എല്ലാ വിഭാഗം വനിതകളും വനിതാ മതിലില്‍ പങ്കാളികളാണമെന്ന് എല്‍ഡിഎഫ് യോഗം അഭ്യര്‍ത്ഥിച്ചു. നാടിനെ പുറകിലേക്ക് നയിക്കുന്നതിനെതിരെയാണ് വനിതാ മതിലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News