മധ്യപ്രദേശിലെ വോട്ടിങ്ങ് യന്ത്രങ്ങളിലെ തകരാര്‍; പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ദുരുപയോഗം കമ്മീഷനു മുന്നില്‍ ചൂണ്ടിക്കാട്ടിയതായി കപില്‍ സിബല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

അതേസമയം സത്നയില്‍ ഇവിഎം സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയ രണ്ടുപേര്‍ പൊലീസ് പിടിയിലായി. മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടക്കുന്നുവെന്ന് ചൂണ്ടികാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍ കപില്‍ സിബല്‍, കമല്‍നാഥ്, വിവേക് തന്‍ഹ എന്നിവരാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പരാതി നല്‍കിയത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ദുരുപയോഗം കമ്മീഷനു മുന്നില്‍ ചൂണ്ടിക്കാട്ടിയതായി കപില്‍ സിബല്‍ പറഞ്ഞു. അതേസമയം സത്നയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

സംഭവത്തിനു ശേഷം സ്ഥലത്ത് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ബാക്കിയുളളവര്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു.

പിടിയിലായ പ്രമോദ് യാദവ്, രുദ്ര കുഷ്‌വ എന്നിവര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പൊലീസ് പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം വ്യക്തമാക്കി.

എന്നാല്‍ സുരക്ഷയില്‍ വീഴ്ച വരുത്തിയ 3ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വി.എല്‍ കാന്ത റാവു അറിയിച്ചു.

സ്ട്രോങ് റൂമിന് പുറത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. ഭോപ്പാലിലെ സ്ട്രോങ് റൂമില്‍ ഒരു മണിക്കൂറിലധികം സിസി ടിവി ക്യാമറ പ്രവര്‍ത്തനരഹിതമായതും വൈദ്യുതി മുടങ്ങിയതും വിവാദമായിരുന്നു.

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞു രണ്ടുദിവസത്തിനുശേഷമാണ് സ്ട്രോങ് റൂമിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News