അഗസ്താ വെസ്തലന്‍ഡ് അഴിമതി: ക്രിസ്ത്യന്‍ മൈക്കലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎഇ

അഗസ്താ വെസ്തലന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവായി.

ഒരാഴ്ച്ചക്കുള്ളില്‍ മൈക്കലിനെ ഇന്ത്യയിലെത്തിച്ച് ദില്ലി പട്യാല കോടതിയില്‍ ഹാജരാക്കും.എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ നടത്തിയ ഹെലികോപ്റ്റര്‍ ഇടനിലക്കാരനാണ് ക്രിസ്ത്യന്‍ മൈക്കല്‍

യുപിഎ കാലത്ത് 14 അഗസ്ത വെസ്ത ലാന്റ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടന്‍ സ്വദേശിയായ ക്രിസ്ത്യന്‍ മൈക്കില്‍. കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്ക് തുക കൈമാറിയത് മൈക്കിലാണന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

225 കോടിയുടെ കോഴ ഇടപാടാണ് നടന്നത്. ദുബായില്‍ താമസിക്കുകയായിരുന്ന ക്രിസ്ത്യന്‍ മൈക്കില്‍ കഴിഞ്ഞ വര്‍ഷം പിടിയിലായി. പക്ഷെ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരാന്‍ ഏറെ നിയമനടപടികള്‍ വേണ്ടി വന്നു.യുഎഇ സര്‍ക്കാരിന്റെ നീതിന്യായ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി.

ഇത് പ്രകാരം ക്രിസ്ത്യന്‍ മൈക്കിളിനെ കൊണ്ട് വരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം ദുബായിലെത്തി.ഈയാഴ്ച്ചക്കുള്ളില്‍ ഇന്ത്യയിലെത്തിക്കും. ദില്ലി പട്യാല കോടിയിലാണ് എന്‍ഫോഴ്‌സമെന്റ് കേസുള്ളത്.

അതിനാല്‍ ആദ്യം കോടതിയിലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങും. എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് അഗസ്ത വെസ്ത ലാന്‍ഡ് ഇടപാട് നടന്നത്. സോണിയാഗാന്ധി അടക്കമുള്ളവര്‍ ആരോപണ വിധേയരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News