ബൈക്ക് മറികടന്നു പോയതിന്‍റെ പേരില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിന് ഗുണ്ടാസംഘത്തില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം

കൊല്ലം: നഗരത്തിൽ ആൾക്കൂട്ട ആക്രമണം. ബൈക്ക് മറികടന്നു പോയതിന്‍റെ പേരിൽ ഗുണ്ടാസംഘം കരുനാഗപ്പള്ളി സ്വദേശി ഷിബുവിനെ ക്രൂരമായി മർദ്ദിച്ചു. രണ്ടു പേർക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി രാമൻകുളങ്ങരയിലെ പെട്രോൾ പമ്പില്‍ വെച്ചാണ് കരുനാഗപ്പള്ളി സ്വദേശി ഷിബുവിന് മർദ്ദനമേറ്റത്. ബൈക്ക് മറികടന്നതിനെ ചെല്ലി രണ്ടംഗ സംഘം ഷിബുവിനെ അസഭ്യം പറഞ്ഞു.

പ്രാണരക്ഷാർത്ഥം ഷിബു സമീപത്തെ പെട്രോൾ പമ്പിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. പിന്നാലെ എത്തിയ രണ്ടുപേർ ഷിബുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്ക് മർദ്ദിച്ചു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മര്‍ദ്ദനത്തെ തുടർന്ന് നിലത്ത് വീണ ഷിബുവിനെ അവിടെയിട്ടും മർദ്ദിച്ചു. പമ്പിലെ ജീവനക്കാർ നോക്കി നിൽക്കെയായിരുന്നു മർദ്ദനം.

രണ്ടു പേർക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് വധശ്രമത്തിനു കേസെടുത്തു. നിരവധി ക്രിമിനൽ കേസ് പ്രതിയും കൊല്ലം കാവനാട് സ്വദേശിയും ഷാനാണ് ആക്രമണം നടത്തിയതിൽ ഒരാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ച്ച മുമ്പ യുവാവിനെ കൊല്ലം നഗരത്തിൽ വെച്ച് എട്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News