ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പമ്പാ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഈമാസം എട്ടിന് അര്‍ധരാത്രിവരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് സമാധാനപരമായ ദര്‍ശനം വാഹനങ്ങളുടെ സുഗഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദര്‍ശനത്തിനെത്തുന്നതിനോ, ശരണംവിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമില്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News