സംഘപരിവാര്‍ കൊലചെയ്ത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഒന്നും പറയാതെ യോഗി ആദിത്യനാഥ്; അടിയന്തരയോഗത്തിലും കൊലപാതകത്തെക്കുറിച്ച് ചര്‍ച്ചയില്ല

യുപിയില്‍ ബജ്രംറഗ്ദള്‍ പ്രവര്‍ത്തര്‍ കൊല്ലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് അടിയന്തരയോഗത്തിലും കൊലപാതകത്തെക്കുറിച്ച് ചര്‍ച്ചയില്ല. അനധികൃത അറവ്ശാലകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മാത്രം അറിയിച്ച് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

അതേ സമയം പശുവിനെ അറുത്തെന്ന് ബജ്‌റഗ്ദള്‍ പരാതിയില്‍ പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികളടക്കം നിരവധി ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി യുപി പോലീസ് കേസെടുത്തു.

ജനാധിപത്യ സംവിധാനത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത സംഭവിവാകസങ്ങളാണ് ഉത്തര്‍പ്രേദശില്‍ അരങ്ങേറുന്നത്.

ബുലന്ദ്ഷഹറിലെ ആള്‍കുട്ട ആക്രമണവും കൊലപാതങ്ങളുടേയും പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥ് വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗത്തില്‍ പശുവിനെ കൊല്ലുന്നതിനെക്കുറിച്ച് ആശങ്കപ്പെട്ട മുഖ്യമന്ത്രി, പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിന്റെ മരണത്തില്‍ മൗനം പാലിച്ചു.

യോഗ ശേഷം പുറത്തിറങ്ങിയ വാര്‍ത്താകുറിപ്പിലും അനധികൃത അറവ്ശാലകള്‍ അടച്ച് പൂട്ടുമെന്ന് ആവര്‍ത്തിക്കുന്നു. പക്ഷെ സുബോധിന്റെ മരണമോ അതിലേക്ക് നയിച്ച സംഘപരിവാറിന്റെ ആക്രമണത്തെക്കുറിച്ച് പരാമര്‍ശമില്ല.

പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

ഇതിന് പിന്നാലെ ബുലന്ദ്ഷഹരില്‍ പോലീസ് കേസെടുത്തു.ആള്‍കൂട്ട ആക്രമണത്തിലേയ്ക്ക് നയിച്ച പശുവിനെ കൊല്ലുന്നത് കണ്ടുവെന്ന പരാതിയിലാണ് കേസെടുത്തത്.

പ്രദേശവാസിയായ ന്യൂനപക്ഷ വിഭാഗക്കാരെ പ്രത്യേകം തിരഞ്ഞ് പിടിച്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് പരാതിയുണ്ട്.പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുടെ പേരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടു.

രണ്ട് കുട്ടികളേയും സ്റ്റേഷനില്‍ ഇരുത്തിയിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേ സമയം പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും ബജ്‌റഗ്ദള്‍ നേതാവുമായ യോഗേഷ് രാജിനെ ഇത് വരെ പിടികൂട്ടിയിട്ടില്ല.ഇയാള്‍ ഒളിവില്ലെന്നാണ് പോലീസ് ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News