ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച തർക്കങ്ങൾ മുറുകുമ്പോൾ, സംഗീതത്തിലൂടെ നിലപാടു പ്രഖ്യാപിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ ബിജിപാലും ഗാനരചയിതാവ് ബി കെ ഹരിനാരായണനും.
യുവതീപ്രവേശനത്തെ വ്യത്യസ്തമായ രീതിയില്‍ അനുകൂലിച്ചുകൊണ്ട് ‘അയ്യന്‍ ഒരു സമഗ്ര പ്രതിഭാസം’ എന്ന അയ്യപ്പഭക്തി ഗാനവുമായാണ് ഇരുവരും എത്തിയിരിക്കുന്നത്.ആര്‍ത്തവമുള്ല യുവതികളെ ആചാരങ്ങള്‍ കൊണ്ട് തടയുന്ന ദൈവമല്ല അയ്യപ്പന്‍ എന്നും ആദി മലയര്‍ നിര്‍മിച്ച ദ്രാവിഡ വിഹാരമാണ് അയ്യപ്പന്‍ എന്നും പറഞ്ഞുകണ്ടാണ് അയ്യന്‍ എന്ന ആല്‍ബം എത്തിയിരിക്കുന്നത്.
2 മിനിട്ട് 40 സെക്കന്‍റ് ദൈര്‍ഘ്യമുള്ല ആല്‍ബത്തിലൂടെ ശബരിമല യുവതീപ്രവേശനത്തെ വ്യത്യസ്തമായി അനുകൂലിച്ചിരിക്കുന്നു ബിജിപാലും ഹരിനാരായണനും പാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിലൂടെ
ഒന്നാകലിന്റെ തത്വമായ ‘തത്വമസി’യുടെ സാക്ഷാൽക്കാരമാണ് അയ്യപ്പനെന്നും ഇരുമുടിയിലല്ല ഭക്തരുടെ ഹൃദയത്തിലാണ് അയ്യപ്പന്റെ ഗിരിമുടിയെന്നും പറയുന്നു.
ഒപ്പം തന്ത്രമന്ത്രങ്ങളുടെ അന്ധമായ പാലനത്തെ സ്നേഹം കൊണ്ടു തിരുത്തിയെഴുതാനുള്ള അഭ്യർത്ഥനയും ഗാനം മുന്നോട്ടു വയ്ക്കുന്നുണ്ട്.
കവിയും പാട്ടെഴുത്തുകാരനുമായ ബി.കെ ഹരിനാരായണൻ വരികളെഴുതി ബിജിബാൽ ഈണമിട്ട അയ്യൻ എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.’അയ്യന്‍ ഒരു സമഗ്ര പ്രതിഭാസം’ എന്ന് പേരിട്ടിരിക്കു ന്ന ഗാനം ആലപിച്ചിരിക്കന്നത് ബിജിപാല്‍ തന്നെയാണ്.
Get real time update about this post categories directly on your device, subscribe now.