പരസ്യ പ്രചാരണം അവസാനിച്ചു; രാജസ്ഥാന്‍ വെള്ളിയാ‍ഴ്ച ബൂത്തിലേക്ക്; ബിജെപിക്ക് തിരിച്ചടിയെന്ന് അഭിപ്രായ സര്‍വ്വേ

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 200 അംഗ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വ്വേകള്‍.വെള്ളിയാഴ്ച്ചയാണ് വോട്ടെടുപ്പ്.

മുഖ്യമന്ത്രി വസുദ്ധരരാജ സിന്ധ്യയും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും നേര്‍ക്ക് നേര്‍ ഏറ്റ്മുട്ടിയ നിയമസഭാ പ്രചാരണത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കാണ് തിരശീല വീണത്.

നാളെ നിശ്ബ്ദ പ്രചാരണം. വെള്ളിയാഴ്ച്ച് പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ജനവിധി നിര്‍ണ്ണയിക്കും.1993 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭരണം മാറുന്ന രാജസ്ഥാനില്‍ ഇത്തവണ ഭരവിരുദ്ധവികാരം ശക്തമാണ്.

നരേന്ദ്രമോദിയും അമിത്ഷായും പ്രചാരകരായി നിറഞ്ഞ് നിന്നിട്ടും നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറി.

വസുദ്ധരരാജ്യ സിന്ധ്യ മത്സരിക്കുന്ന ജല്‍റാപഥല്‍ മണ്ഡലത്തില്‍ ബിജെപി മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത്‌സിങ്ങിന്റെ മകന്‍ മാനവേന്ദ്രസിങാണ് സ്ഥാനാര്‍ത്ഥി.

എബിപി സീ ന്യൂസ് വോട്ടോഴ്‌സും,ന്യൂസ് നാഷനും,ടൈ ന്യൂസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രവചിക്കുന്നു.

200 സീറ്റില്‍ 142 സീറ്റാണ് എബിപി നല്‍കുന്നത്.അഞ്ച് കോടിക്കടുത്ത് വരുന്ന വോട്ടര്‍മാര്‍ക്ക് മുമ്പില്‍ ജനവിധി തേടി 2,873 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു.

ഏഴ് ശതമാനം വരുന്ന രജപുത്ര വോട്ടുകളും 15 ശതമാനം വരുന്ന ജാട്ട് വോട്ടുകളുമാണ് വിജയശതമാനം നിര്‍ണ്ണയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News