“കയ്യും കെട്ടി നോക്കി നില്‍ക്കില്ല, കേരള സര്‍ക്കരിനെ പിരിച്ച് വിടും” :ഇങ്ങനെ ഭീഷണി മുഴക്കിയത് ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്.
ശബരി മല പ്രശ്നം മുന്‍ നിര്‍ത്തിയായിരുന്നു അമിത് ഷായുടെ ഭീഷണി. യാതൊരു കാരണവുമില്ലാതെ ഭൂരിപക്ഷമുളള സര്‍ക്കാരുകളെ പിരിച്ചുവിടുന്ന ഫാസിസ്റ്റ് ഭരണ രീതിയുടെ ആദ്യത്തെ ഇര കേരളത്തിലെ ആദ്യത്തെ സര്‍ക്കാരായിരുന്നു.
നെഹ്റുവില്‍ തുടങ്ങിയ ജനാധിപത്യ വിരുദ്ധത പലതവണ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ആവര്‍ത്തിച്ചു. തനിച്ച് ഭൂരിപക്ഷമുളള ആദ്യത്തെ ബി ജെ പി കേന്ദ്ര സര്‍ക്കാര്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് സര്‍ക്കാരുകളെ പിരിച്ചുവിട്ടെങ്കിലും സുപ്രിംകോടതി ഇടപെട്ട് തടഞ്ഞു.
മുന്‍ സംഭവങ്ങളില്‍ നിന്ന് ഇപ്പോഴത്തേതിന് ഒരു വ്യത്യാസം ഉണ്ട്. വിമോചന സമരത്തിന് സമാനമായ സാഹചര്യം ഉണ്ടാക്കി കേരളത്തില്‍ ഗുജറാത്ത്, മുസഫര്‍നഗര്‍ മോഡല്‍ കലാപം ഉണ്ടാക്കി രാഷ്ട്രപതി ഭരണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമം.
ഇത് ആദ്യത്തെ സംഭവമല്ല. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ആദ്യത്തെ ശ്രമം. അമിത് ഷായും കേന്ദ്രമന്ത്രിമാരു ബി ജെ പി മുഖ്യമന്ത്രിമാരും കേരളത്തിലെത്തി.
ദേശീയമാധ്യമങ്ങളെ മുഴുവന്‍ ഒപ്പം കൊണ്ടുവന്നു. കേരളത്തില്‍ കലാപമാണെന്ന് പ്രചരിപ്പിച്ചു. ദൗത്യം എട്ട് നിലയില്‍ പൊട്ടിയതോടെ തല്‍ക്കാലത്തേക്ക് പിന്‍മാറി.
കലാപം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട കുമ്മനത്തെ പകരം അധ്യക്ഷനെപ്പൊലും നിയമിക്കാതെയാണ്
രായ്ക്കുരാമാനം മിസോറാമിലേയ്ക്ക് തട്ടിയത്.
പ്രളയമായിരുന്നു അടുത്ത ആയുധം.ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് സഹായം കൈപ്പറ്റിയ മുന്‍ മുഖ്യമന്ത്രിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിദേശസഹായം കൈപ്പറ്റുന്നത് സംമ്പന്ധിച്ച് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ മാനദണ്ധങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഏതെങ്കിലും വിദേശരാജ്യത്തോട് സഹായം ആരായരുതെന്നായിരുന്നു ഒരു പ്രധാന വ്യവസ്ഥ. എന്നാല്‍ സ്വമേധയാ
ഏതെങ്കിലും രാജ്യം സഹായം നല്‍കാന്‍ തയ്യാറായാല്‍ സ്വീകരിക്കാന്‍ തടസ്സമില്ല.
പ്രളയം ലോകത്തെ നടുക്കിയതോപ്പം അസാമാന്യമായ എെക്യത്തോടെ കേരള ജനത നടത്തിയ അതീജീവനം മനസാക്ഷിയുളളവരെയെല്ലാം ഉത്തേജിപ്പിച്ചിരുന്നു.
ലോകരാജ്യങ്ങള്‍ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നു.യു എ ഇ സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് 700 കോടിയുടെ സഹായ വാഗ്ദാനമായിരുന്നു.
പ്രാഥമിക സഹായമായി കേന്ദ്രം നല്കിയതാകട്ടെ വെറും 500 കോടിയും. യു എ ഇ ഭരണാധികാരിയുടെ സഹായവാഗ്ദാനത്തോട് നന്ദി പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി താമസിക്കാതെ നിലപാട് മാറ്റി.
വിദേശ സഹായം സ്വീകരിക്കാന്‍ അനുമതി നിഷേധിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന ശതകോടികളുടെ സഹായമാണ് ഇതോടെ കേരളത്തിന് നഷ്ടമായത്.
അതുകൊണ്ടും തീര്‍ന്നില്ല. പ്രവാസി മലയാളികളുടെ സഹായം സ്വീകരിക്കാനായി മുഖ്യമന്ത്രി ഒഴികെയുളള മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്താന്‍ അനുമതി നല്കിയില്ല.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിമാര്‍ എത്രയോ തവണ വിദേശയാത്രകള്‍ നടത്താറുണ്ട്. യാത്ര സദുദ്ദേശ്യപരമാണെന്ന് വ്യക്തമായിട്ടും ദുരുദ്ദേശ്യത്തോടെ അനുമതി നിഷേധിച്ചു. കാരണം വ്യക്തമാണ്. ഏത് വിധേനയും കേരളത്തെ തകര്‍ക്കുക. അതിലൂടെ സിപിഎെഎമ്മിനെ ഇല്ലാതാക്കുക.
സങ്കുചിതമായ രാഷ്ട്രീയം എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത് എന്നതിന്‍റെ മികച്ച ഉദാഹരണമാണ് ജമ്മുകാശ്മീര്‍.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ബി ജെ പിയും പി ഡി പിയും അധികാരത്തിനായി കൈകോര്‍ത്തു.
കശ്മീരിലെ പ്രതിഷേധങ്ങളെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചാണ് നേരിട്ടത്. ശ്രീനഗര്‍ മണ്ധലത്തിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മടങ്ങവെ ഫറൂഖ് അഹമ്മദ് ഡര്‍ എന്ന രാജ്യസ്നേഹിയെ പട്ടാള വണ്ടിയുടെ മുന്നില്‍ കെട്ടിയിട്ട് ഗ്രാമം മുഴുവന്‍ പ്രദക്ഷിണ ഓട്ടം നടത്തി.
ഇതുകണ്ട ആയിരക്കണക്കിന് ചെറുപ്പക്കാരണ് പകയോടെ തെരുവില്‍ ഇറങ്ങിയത്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ഭീകര സംഘങ്ങളില്‍ ചേര്‍ന്നു. സൈന്യത്തിന്‍റെ വെടിയേറ്റ് മരിക്കുന്നത് അവര്‍ക്ക് വീരകൃത്യമായി.
കശ്മീര്‍ പൂര്‍ണ്ണമായും അശാന്തമായെന്ന് ഉറപ്പ് വരുത്തിയ ശേഷം മെഹബൂബ മുഫ്ത്തി സര്‍ക്കാരിനുളള പിന്തുണ ബി ജെ പി പിന്‍വലിച്ചു. സംസ്ഥാനത്ത് രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തി.
തലതിരിഞ്ഞ നയങ്ങളും നടപടികളുമാണ് പിന്നീട് കണ്ടത്. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം സെപ്തംബറില്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാലയങ്ങളുടേയും പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചു.
പാക്ക് അധീന കശ്മീര്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളും നിര്‍ബന്ധമായും സെപ്തംബര്‍ 28 മുതല്‍ 30വരെ മിന്നല്‍ ആക്രമണ വിജയദിനം ആഘോഷിക്കണമെന്നതായിരുന്നു കത്തിലെ നിര്‍ദ്ദേശം.
വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്തുളള സൈനിക ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കത്തയക്കണമെന്നും ഗവര്‍ണര്‍ നിഷ്കര്‍ഷിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ മിന്നലാക്രമണം നടന്നിട്ടുണ്ടോ എന്നതുതന്നെ സംശയകരമാണ്.
ബിബിസി നടത്തിയ സ്വതന്ത്രാന്വേഷണത്തില്‍ ഇന്ത്യയുടെ അവകാശവാദം തെറ്റാമെന്ന് കണ്ടെത്തിയിരുന്നു. ഇനി അങ്ങനെയൊരു അതിര്‍ത്തി കടന്നുളള മിന്നലാക്രമണം നടന്നിട്ടുണ്ട് എന്നുതന്നെ കരുതുക, നിര്‍ബന്ധിത അനുമോദന കത്തെഴുതി ജനങ്ങളില്‍ കുത്തിവെച്ചുണ്ടാക്കാവുന്നതാണോ രാജ്യസ്നേഹം?
ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം റിലയന്‍സിന്‍റെ ജനറല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയതായിരുന്നു മറ്റൊരുഉത്തരവ്.
പാപ്പരായിക്കൊണ്ടിരിക്കുന്ന അനില്‍ അംബാനിയെ രക്ഷപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. റിലയന്‍സിന്‍റെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുളള സമൂഹമാണോ കശ്മീര്‍ ജനത? ഈ ചോദ്യത്തിന് ഉത്തരം മുട്ടിയ ഗവര്‍ണര്‍ സത്പാല്‍ സിംഗ് ഗത്യന്തരമില്ലാതെ ഉത്തരവ് പിന്‍വലിച്ചു.
ഫെഡറല്‍ സംവിധാനത്തിലെ മൗലികമായ മര്യാദകള്‍ പോലും പാലിക്കാതെ രാജ്യം ചിന്നഭിന്നമാകുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ബി ജെ പി.തൃപുരയില്‍ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ സി പി എെ എം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു.
ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ കൊണ്ട് പിഴുത് പുറത്തെടുത്തു. അക്രമികളെ പിന്തിരിപ്പിക്കാനായി ഇടപെടേണ്ട
ഗവര്‍ണര്‍ തഥാഗത റോയ് അന്ന് അക്രമങ്ങളെ ന്യായികരിക്കുകയാണ് ചെയ്തത്.
ആദ്യ ഇര ആസൂത്രണകമ്മീഷന്‍
———————————————
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ആസൂത്രണകമ്മീഷന്‍. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ആസൂത്രണകമ്മീഷനെ പിരിച്ചുവിട്ടു.
പകരം നീതി ആയോഗ് രൂപീകരിച്ചു. അതോടെ അതുവരെ നിലനിന്നിരുന്നു കേന്ദ്ര സംസ്ഥാന സാമ്പത്തിക സന്തുലനാവസ്ഥ താറുമാറായി.
ഇതിന്‍റെ പ്രത്യാഘാതം ഏറ്റവും അധികം അനുഭവിച്ച സംസഥാനങ്ങളിലൊന്ന് ത്രിപുരയായിരുന്നു. മണിസര്‍ക്കാര്‍ മുഖ്യമന്ത്രി ആയിരിക്കെ തൃപുരയ്ക്ക് ലഭിക്കേണ്ടിയിരുന്ന 2000 കോടി രൂപയാണ് നഷ്ടമായത്.
അവസാനകാലത്ത് സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായി. 7ാം ശബള പരിഷ്ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും നടപ്പിലാക്കാനായില്ല. ഇതിന്‍റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ട്ത്.
കോടതിയിലെ കൈപ്പിടിയിലൊതുക്കാന്‍
———————————————————
ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കാവലാളാണ് നീതിപീഠം. എന്നാല്‍ കോടതിയെ സ്വാധീനിക്കാനും വരുതിക്ക് നിര്‍ത്താനും
വഴിവിട്ട ശ്രമങ്ങളാണ് ബി ജെ പി സര്‍ക്കാര്‍ നടത്തിയത്.
സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമത്തില്‍ ഇത് പ്രകടമായി. പ്രശസ്ത അഭിഭാഷകന്‍ ഗോപാല്‍ സുപ്രഹ്മണ്യത്തെ സുപ്രീംകോടതിയിലെ ജസ്റ്റിസാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശചെയ്തു.
എന്നാല്‍ കേന്ദ്ര നിയമമന്ത്രാലയം ശുപാര്‍ശമടക്കി. അതോടെ ഗോപാല്‍ സുബ്രഹ്മണ്യം പിന്‍മാറി. മതേതര മൂല്ല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നു എന്നതായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തില്‍ ബി ജെ പി കണ്ട അപാകത.
ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീകോടതി ജസ്റ്റിസാക്കണമെന്ന ശുപാര്‍ശ രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ മടക്കി. വിട്ടുവീഴ്ച്ചക്കില്ലെന്ന നിലപാടില്‍ സുപ്രീംകോടതി ഉറച്ചു നിന്നതോടെയാണ് കെ എം ജോസഫ് നിയമിതനായത്.
സര്‍ക്കാറിന്‍റെ ഇടപെടലുകള്‍ സുപ്രീം കോടതിയില്‍ ആഭ്യന്തര അച്ചടക്കമില്ലായ്മയ്ക്ക് കാരണമായി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു.
ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി.
കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. കോടതിയെ പരിഹസിക്കാറുണ്ട്. എന്നാല്‍ ഭീഷണിമുഴക്കാറില്ല. രാജ്യത്ത് ഇപ്പോള്‍ മുഴങ്ങുന്നത് ഭീഷണികളാണ്.
ശബരിമല വിധിന്യായം മുന്‍ നിര്‍ത്തി ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ നടപ്പിലാക്കാനാകാത്ത വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കരുതെന്ന് ഭീഷണി മുഴക്കി.
അയോധ്യകേസില്‍ ഉടനെ വാദം കേള്‍ക്കാന്‍ വിമുഖത കാണിക്കുന്ന സുപ്രീംകോടതി ഹിന്ദുക്കളെ അപമാനിക്കുകയാണെന്നായിരുന്നു ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിന്‍റെ ഭീഷണി.
എപ്പോള്‍ വാദം കേള്‍ക്കണം, എങ്ങനെയെല്ലാമായിരിക്കണം വിധിന്യായങ്ങള്‍ എന്നതെല്ലാം തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ വേണം എന്നതാണ് സംഘപരിവാറിന്‍റെ തിട്ടൂരം.
അയോധ്യകേസില്‍ സുപ്രീംകോടതിയുടെ അന്തിമവിധിക്കായി കാത്തുനില്ക്കരുതെന്ന് ചിലകേന്ദ്ര മന്ത്രിമാര്‍ വരെ പരസ്യമായി ആവശ്യപ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് രാമക്ഷേത്ര നിന്‍മ്മാണം ആരംഭിക്കണമെന്നതാണ് ആവശ്യം. ഓര്‍ഡിനന്‍സ് രാജ് നടപ്പിലായാല്‍ സുപ്രീംകോടതി തന്നെ അപ്രസക്തമാകും.
ഇന്ന് രാജ്യസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്ത ബി ജെ പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ എന്താകും അവസ്ഥയെന്ന് പറയേണ്ടതില്ലല്ലോ
ആര്‍ ബി എെ
——————
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ആര്‍ ബി എെ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ ആര്‍ബിഎെ യെ വിശ്വാസത്തിലെടുക്കാതെയാണ് നോട്ട് നിരോധനം പോലുളള ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടികള്‍ പോലും നരേന്ദ്രമോദി നടപ്പിലാക്കിയത്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാലെന്താണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചതുകൊണ്ടാണ് കേരളത്തില്‍ പ്രളയം ഉണ്ടായതെന്ന ട്വീറ്റ് ചെയ്ത ഗുരുമൂര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ സാമ്പത്തിക ഉപദേശകന്‍. ഗുരുമൂര്‍ത്തിയുടെ ഉപദേശപ്രകാരമാണ് നരേന്ദ്രമോദി 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചത്.
ആര്‍ബിഎെയുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാറില്ല
——————————————————————————————–
ആര്‍ ബി എെയില്‍ 9.59 ലക്ഷം കോടി രൂപയുടെ കരുതല്‍ പണമുണ്ട് ഇതിലെ 3.6 ലക്ഷം കോടി കേന്ദ്രസര്‍ക്കാറിന് നല്കണമെന്നതാണ് ഇപ്പോള്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇതിനെ ആര്‍ ബി എെ ശക്തമായി എതിര്‍ക്കുന്നു. കരുതല്‍ പണം സര്‍ക്കാരിന് ഭരണം നടത്താനുളളതല്ല. സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്താനായുളളതാണ്.
കരുതല്‍ പണം ആവശ്യപ്പെടുന്നതിലൂടെ രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍ തുറന്ന് സമ്മതിക്കുന്നു.
നോട്ട് നിരോധനവും ജി എസ് ടിയുമെല്ലാം വെറുതെയായെന്ന് ചുരുക്കം. ഇനി കരുതല്‍
പണം റിസര്‍വ് ബാങ്ക് നല്കിയാല്‍ തന്നെ അത് വിനിയോഗിക്കുക രാജ്യത്തെ പാവപ്പെട്ടവര്‍ക്കോ സാധാരണക്കാര്‍ക്കോ വേണ്ടിയായിരിക്കില്ല. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായിരിക്കും
കൂട്ടിലെതത്തയെ കൊല്ലുന്നു
—————————————–
സി ബി െഎ ഏറെകാലമായി കൂട്ടിലെതത്തയാണ്.രാഷ്ടീയ ലക്ഷ്യത്തോടെ സി ബി എെയെ ദുരുപയോഗം ചെയ്യുന്നതില്‍ ബി ജെ പിയും കോണ്‍ഗ്രസ്സും തമ്മില്‍ വ്യത്യാസമില്ല.
എന്നാല്‍ മോദി ഭരണത്തിന് കീഴില്‍ സി ബി എെ പൂര്‍ണ്ണമായും കുത്തഴിഞ്ഞ സംവിധാനമായി മാറി. അഴിമതി സര്‍വ്വവ്യാപിയായി, സുപ്രീംകോടതിക്ക് നേരിട്ടിടപെടേണ്ടിവന്നു.
അലോക് വര്‍മ്മമായിരുന്നു സി ബി എെയുടെ ഡയറക്ടര്‍. എന്നാല്‍ മോദിയുടേയും അമിത്ഷാ യുടേയും വിസ്വസ്തനായ രാകേഷ് അസ്താനയെ സ്പെഷല്‍ ഡയറക്ടറായി നിയമിച്ചു.
അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുളള അധികാരവടംവലിയില്‍ സി ബി എെ യുടെ പ്രവര്‍ത്തനം സ്തംഭിച്ചു. അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുളള അടിസ്ഥാന പ്രശ്നം അഴിമതിയുമായി ബന്ധപ്പെട്ടതാണ്.
അലോക് വര്‍മ്മയും രാകേഷ് അസ്താനയും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. അലോക് വര്‍മ്മ 2കോടി കോഴവാങ്ങിയെന്ന് ആരോപിച്ച് രാകേഷ് അസ്താന സി വി സിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്കി.
സതീഷ് അസ്താന സി ബി എെയുമായി ബന്ധപ്പെട്ട കേസ് ഒതുക്കിതീര്‍ക്കുന്നതിനായി ഇടനിലക്കാരില്‍ നിന്ന് 3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ ഒക്ടോബര്‍ 15 ന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇരുവരോടും അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി കടുത്ത ന്യൂനപക്ഷ വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധനായ എം.നാഗേശ്വര്‍ റാവുവിനെ സി ബി എെയുടെ താല്ക്കാലിക ഡയറക്ടറായി നിയമിച്ചു.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരി അലോക് വര്‍മ്മയെ കുറ്റവിമുക്തനാക്കി.
അധികാരതര്‍ക്കങ്ങള്‍ എന്തുതന്നെ ആയാലും ശരി നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ സി ബി എെ സംവിധാനം അഴിമതിയില്‍ അന്തര്‍ലീനമായിരിക്കുന്നു.
കേസുകളുടെ അന്വേഷണത്തില്‍ സി ബി എെ ക്ക് താല്പര്യമില്ല. സി ബി എെ യെകൈപ്പിടിയില്‍ ഒരുക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റേുയം ആര്‍എസ്എസിന്‍റെയും വഴിവിട്ട ഇടപെടല്‍ തന്നെയാണ് ഇതിന് കാരണം

Get real time update about this post categories directly on your device, subscribe now.