അഭിമന്യുവിന്റെ ഓര്‍മ്മയില്‍ മഹാരാജാസിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കൊച്ചി: അഭിമന്യുവിന്റെ ഓര്‍മ്മയില്‍ മഹാരാജാസ് കോളേജിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏറെ വൈകാരിക നിമിഷങ്ങള്‍ക്കിടെ അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും ചേര്‍ന്നാണ് കലാലയ യൂണിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ചേതനയറ്റ ശരീരം കിടത്തിയ മഹാരാജാസിന്റെ മുറ്റത്തേക്ക് നീറുന്ന ഓര്‍മ്മകളുമായാണ് മനോഹരനും ഭൂപതിയും എത്തിയത്.

മുദ്രാവാക്യം വിളികളോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഭിമന്യുവിന്റെ മാതാപിതാക്കളെ സ്വീകരിച്ചത്. അഭിമന്യുവിനൊപ്പം ആക്രമണത്തിന് ഇരയാകേണ്ടി വന്ന അര്‍ജുന്റെ നേതൃത്വത്തില്‍ ഇരുവരെയും വേദിയിലേക്ക് ആനയിച്ചു.

വേദിയില്‍ സ്ഥാപിച്ച അഭിമന്യുവിന്റെ ചിത്രം കണ്ട് സങ്കടം നിയന്ത്രിക്കാനാകാതെ ഇരുവരും പൊട്ടിക്കരഞ്ഞപ്പോള്‍ സദസ്സിലുള്ള പലരും കണ്ണീരണിഞ്ഞു. നിലയ്ക്കാത്ത മുദ്രാവാക്യം വിളികള്‍ക്കിടെ മനോഹരനും ഭൂപതിയും ചേര്‍ന്ന് കലാലയ യൂണിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മകന്റെ ഓര്‍മ്മകള്‍ക്കും അവന്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ക്കും മരണമില്ലെന്ന് പ്രഖ്യാപിച്ചാണ് ഉദ്ഘാടന ശേഷം ഇരുവരും മഹാരാജാസില്‍ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News