‘ചിലര്‍ക്ക് ഒരു വിചാരമുണ്ട്..’ രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപിക വെല്ലുവിളിയുമായി രംഗത്ത്

കൊല്ലം: രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപിക സമൂഹത്തെ വെല്ലുവിളിച്ച് രംഗത്ത്.

ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ സോഫിയാ അല്‍ഫോണ്‍സാണ് ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടത്.
പോസ്റ്റ് ഇങ്ങനെ: ‘ചിലര്‍ക്ക് ഒരു വിചാരമുണ്ട്.. ന്തെങ്കിലുമൊക്കെ കാട്ടി മ്മളെയങ്ങ് തളര്‍ത്തി കളയാമെന്നു.. തോന്നലാട്ടോ.. അതൊക്കെ അങ്ങ് പണ്ട്…’

അതേസമയം, സസ്പന്‍ഷന്‍ ഉത്തരവ് രേഖാമൂലം ഇതു വരെ ആരോപണവിധേയരായ അധ്യാപകര്‍ക്ക് നല്‍കീട്ടില്ല. കോളേജ് തുറക്കുന്ന ദിവസം തന്നെ അധ്യാപക സമരവും ആരംഭിക്കാനുള്ള സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here