ശരണംവിളിച്ച് ബിജെപി പ്രതിഷേധം; കൂവിവിളിച്ച് ‘കണ്ടം വഴി ഓടിച്ച്’ സദസിലെ സ്ത്രീകള്‍

തിരുവനന്തപുരം: മന്ത്രി എസി മൊയ്തീന്‍ പങ്കെടുത്ത പരിപാടിയില്‍ ശരണം വിളിച്ച് പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകളെ സദസിലുണ്ടായിരുന്നവര്‍ കൂവിവിളിച്ച് മടക്കി.

മന്ത്രി മൊയ്തീന്‍ തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിക്കിടയിലേക്കാണ് പ്രതിഷേധക്കാര്‍ വന്നത്. അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്.

സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ ഈ അഞ്ചു സ്ത്രീകളും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്.

‘ആരോ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ്, അവര്‍ പൊക്കോളും’ എന്ന് മന്ത്രി പറയുന്നുമുണ്ട്.

സ്ത്രീകളുടെ കൂവലിനെ തുടര്‍ന്ന് പ്രതിഷേധവുമായെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News