52കാരിക്ക് നേരെയുണ്ടായ വധശ്രമം; സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 52കാരിയെ ആക്രമിച്ച കേസിലാണ് വിധി. കേസില്‍ 13-ാം പ്രതിയാണ് സുരേന്ദ്രന്‍.

അതേസമയം, സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നും സുപ്രീംകോടതി വിധിയെ എതിര്‍ത്തെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ശബരിമലയിലെത്തുന്ന ഭക്തര്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തത്. സ്ത്രീയ്‌ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തതും സുരേന്ദ്രനാണെന്നും സര്‍ക്കാര്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News