ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി; നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടല്ലെന്ന് നിരീക്ഷണ സമിതി

കൊച്ചി: ശബരിമലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മൂലം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി.

ഇക്കാര്യം കോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തതായും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ശബരിമലയില്‍ തിരക്ക് കൂടിയിട്ടുണ്ടന്നും കഴിഞ്ഞ ദിവസങ്ങളില്‍ എണ്‍പതിനായിരം പേര്‍ വന്നു പോയതായും സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.

നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി തുറന്ന കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിരോധനാജ്ഞ അനന്തമായി നീട്ടുകയാണന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News