ബാബറി മസ്ജിദ് ദിനം ഇടതു പാർട്ടികൾ ഭരണഘടന, മതനിരപേക്ഷ സംരക്ഷണദിനമായി ആചരിച്ചു

ബാബറി മസ്ജിദ് ദിനം ഇടതു പാർട്ടികൾ ഭരണഘടന,മതനിരപേക്ഷ സംരക്ഷണദിനമായി ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി സിപിഐഎം, സി പി ഐ, ഉൾപ്പെടെയുള്ള 5 ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ പാർലമെന്റ് സ്‌ട്രീറ്റിലേക്ക് റാലി സംഘടിപ്പിച്ചു.

രാമക്ഷേത്രത്തിന്റെ പേരിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ബിജെപിയെ ലോക്സഭാ പൊതു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം വിവിധ ഇടങ്ങളിൽ മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയ സംഘപരിവാർ സംഘടനകൾ രാമക്ഷേത്രം നിര്മിക്കണമെന്ന ആവശ്യം ഉയർത്തി ശൗര്യ ദിവസവും ആചരിച്ചു.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 26ആം വാർഷികം ഭരണഘടന,മതനിരപേക്ഷ സംരക്ഷണദിനമായി ആചരിച്ചുകൊണ്ടായിരുന്നു ഇടതുപാർട്ടികളുടെ രാഷ്ട്രീയ പ്രതിരോധം.

സിപിഐഎം, സി പി ഐ, സിപിഐ എം എൽ, ആർ എസ് പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന,മതനിരപേക്ഷ സംരക്ഷണ റാലിയിൽ നിരവധി പേർ അണിനിരന്നു.

പാർലമെന്റ് സ്ട്രീറ്റിലേക്ക് നടന്ന റാലിയ്ക്ക് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ നേതൃത്വം നൽകി.

രാമക്ഷേത്രത്തിന്റെ പേരിൽ ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയ കളിക്കുകയാണെന്നും രാജ്യത്തിന്റെ മത നിരപേക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയെ പൊതു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

അതേസമയം മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലെ ശൗര്യ ദിവസ് പരിപാടി ഭരണഘടനാ,മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു.

പള്ളി തകർക്കാമെങ്കിൽ ക്ഷേത്രം പണിയാനും അറിയാമെന്നുൾപ്പെടെയുള്ള വെല്ലുവിളികളായിരുന്നു സംഘടനകൾ നടത്തിയത്.

വർഗീയ കലാപത്തിനുള്ള നീക്കങ്ങൾ അവസാനിപ്പിക്കില്ലെന്ന വ്യക്തമായ സൂചന നൽകുകയാണ് ഇതുവഴി സംഘപരിവാർ സംഘടനകൾ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News