പ്രളയാനന്തര കേരളത്തിലാണ് ഇത്തവണ കേരളത്തിന്‍റെ അഭിമാനമായ അന്താരാഷ്ട്ര ചലചിത്ര മേളയുടെ 23ാം പതിപ്പ് നടക്കുന്നത്.

പ്രളയാനന്തര കേരളത്തില്‍ 23ാം ചലചിത്രമേളയുടെ പ്രമേയവും അതിജീവനം തന്നെയാണ്. ചലചിത്ര മേളകളിലെ സിനിമകളുടെ തിരഞ്ഞെടുപ്പിലും ഇത് നമ്മള്‍ക്ക് കാണാവുന്നതാണ്.

സിഗ്നേച്ചര്‍ ഫിലിമിലും പ്രളയാന്തര അതിജീവനം തന്നെയാണ് പ്രമേയം. നൂറ്റാണ്ടിനിടയില്‍ കേരളം അഭിമുഖീകരിച്ച മഹാ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ പരമാവധി ചിലവ് ചുരുക്കിയും അക്കാദമി സ്വയം തുക കണ്ടെത്തിയുമാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.