അത്യാധുനിക മാധ്യമ സംവിധാനങ്ങളുടെ മലവെള്ളപ്പാച്ചിലിൽ നമ്മൾ മറന്നു പോയവരാണ് ഗ്രാമങ്ങളിലെ പോസ്റ്റുമാന്മാർ.

മൊബൈലും ഇന്റർനറ്റുമില്ലാതിരുന്ന കാലത്തെ ലോകത്തിന്റെ ഏക വിവര വിനിമയ മാധ്യമമായിരുന്നു ഈ പുരാതന മനുഷ്യർ.

പഴയ പോസ്റ്റുമാന്മാരെ പോലെ അത്രമേൽ ഒരു നാടിന്റെ ഹൃദയമറിയുന്നവരായി വേറൊരു തൊഴിൽ വിഭാഗവുമില്ല.

എന്നാൽ സൈക്കിളിലും കാൽനടയായും ഇന്ത്യൻ പോസ്റ്റുമാന്മാർ ചവിട്ടിത്തള്ളി പോയ ആ ദൂരങ്ങളെല്ലാം ഇന്ന് ശൂന്യതയിൽ ലയിച്ചു. കാലഹരണപ്പെട്ട ആ കാലവും കാലയവനിക്കുള്ളിലേക്ക് മറഞ്ഞു.

സ്വന്തം നാട്ടിലെ പഴയൊരു പോസ്റ്റുമാനെ ഓർത്തെടുക്കുകയാണ് ഇവിടെയൊരാൾ. പയ്യന്നൂർ കോറോം വില്ലേജിലെ ആദ്യകാല പോസ്റ്റുമാനായ കോടൂർ വീട്ടിൽ കൃഷ്ണനെക്കുറിച്ചാണ് കുറിപ്പ്.

തീർത്തും വ്യക്തിപരമായൊരു ഓർമ്മയുടെയും സ്നേഹപ്രകടനത്തിന്റെയും വാക്കുകളായി അത് തോന്നുമെങ്കിലും അത് നമ്മുടെ പഴയ കാല പോസ്റ്റുമാന്മാരുടെയെല്ലാം ജീവിതം തന്നെയാണ്‌. എല്ലാവരുടെയും മനസ്സിലുണ്ടാകും ഇങ്ങനെ ഓരോ ഓർമ്മച്ചിത്രങ്ങൾ.

വേലിക്കാത്ത് കുഞ്ഞിരാമന്‍ എന്നയാൾ തന്റെ നാട്ടിലെ പഴയ പോസ്റ്റുമാനെ ഓർത്ത് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം.

“പോസ്റ്റുമാനായ കൃഷീവലൻ”

പോസ്റ്റാഫീസിനെ മാത്രം ആശ്രയിച്ച് ആശയ വിനിമയം നടത്തിയിരുന്ന കാലം വിവര സാങ്കേതികവിദ്യ യുടെ കുതിച്ചു ചാട്ടത്തിൽ ലോകംതന്നെ നമ്മുടെ കൈ വിരൽ തുമ്പിൽ അമ്മാനമാടുന്ന ഈ കാലത്ത് പഴയകാലത്തെ പോസ്റ്റാഫീസ് സംബന്ധിച്ച ഓർമ്മകൾ പങ്കുവെക്കാൻ ശ്രമിക്കട്ടെ!

കോറോം 4 ദേശങ്ങൾ ഉൾപ്പെടുന്ന വലിയൊരു വില്ലേജാണ്! കോറോം 871.0687 മുത്തത്തി 274.4590 കാനായി733.0819
മണിയറ I49.2920 ഹെക്ടർ ആകെ 2027.9016 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ വില്ലേജിൽ ആദ്യത്തെ 3 ദേശങ്ങൾ പ്രവർത്തന പരിധിയിലുൾപ്പെടുത്തി കോറോം പോസ്റ്റാഫീസ് മുതിയലത്ത് സ്ഥാപിക്കുകയും, നാലാമത്തെ ദേശമായ മണിയറ സമീപ വില്ലേജിലെ മാതമംഗലം പോസ്റ്റാഫീസിന്റെ പ്രവർത്തന മേഖലയിലുമായിരുന്നു!

ഇവിടെ ആകാലത്തുതന്നെ ഇത്രയും വലിയ വില്ലേജിന് ഈ പോസ്റ്റാഫീസുകൾ തന്നെ അപര്യാപ്തമായിരുന്നു!
ഡിപ്പാർട്ടുമെൻറിലെ ഉയർന്ന ഉദ്യേഗസ്ഥ രുടെഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചില്ലേങ്കിൽ താഴെ തട്ടിലുള്ള ജീവനക്കാരെഅകാരണമായിക്രൂശിക്കുകയും ജോലിയിൽ നിന്നു തന്നെ പിരിച്ചു വിടുകയെന്നതും നിത്യസംഭവങ്ങളായിരുന്നു!

1837 ലാണ് ഇന്ത്യയിൽ ആദ്യമായി പോസ്റ്റാഫീസ് നിലവിൽ വന്നത്! പിന്നീട് ഏറെക്കാലത്തെകാത്തിരിപ്പിനു ശേഷമാണ് കോറോം പോസ്റ്റാഫീസും ക്രമാനുഗതമായി സ്ഥാപിതമായത് ! പോസ്റ്റൽ സർവ്വീസിലെ താഴെ തട്ടിൽ സേവനം ചെയ്യുന്ന തൊഴിലാളികൾ ഈ പരിഷ്ക്കരിച്ച കാലത്തു പോലും സേവന വേതന കാര്യങ്ങളിൽ എന്തിനേറെ പറയുന്നു നാമമാത്രമായ അലവൻസും പറ്റിജീവിതം ഹോമിക്കപ്പെടുകയാണ് എന്നതും യാഥാർത്ഥ്യമായിഅവശേഷിക്കുന്നു ഇവർക്ക് ഉണ്ടെന്ന് പറയുന്ന സംഘടനപോലും, ഈ വിഭാഗത്തിന്റെ ആവശ്യങ്ങൾ മുഖവിലക്കെടുക്കുന്നില്ല എന്നതും സത്യമായി തീരുന്നു!

പഴയ കാലത്തെ അനുഭവങ്ങൾ പങ്കുവച്ച മൂത്തത്തിയിലെപോസ്റ്റ്മാൻക്യഷ്ണേട്ടനെന്നറിയപ്പെടുന്ന കോടൂർ കൃഷ്ണേട്ടൻ സ്വതസിദ്ധമായ ചിരിയോടെ അനുഭവങ്ങൾ വിവരിക്കുന്നത് കേട്ടപ്പോൾ ആ കാലത്തിലൂടെ എന്റെ മനസ്സും ഓടിപ്പോയി.

കോറോമുത്തത്തി സരസ്വതി വിലാസം യു.പി.സ്ക്കൂളിലെ അദ്ധ്യാപൻ സ്മരണീയനായ കുടുക്കേൻ വീട്ടിൽ കണ്ണൻ
മാഷ് സ്ക്കൂൾ പ്രവർത്തന സമയത്തെ ക്രമപ്പെടുത്തിയാണ് കോറോം പോസ്റ്റ് മാസ്റ്റരായി സേവനം ചെയ്തിരുന്നത്.!
എന്റെ ഗുരുനാഥൻ കൂടിയായിരുന്ന അഭിവന്ദ്യനായ കണ്ണൻ മാഷ് ശുഭ്രവസ്ത്രധാരിയെന്നതു പോലെ ചിരിയും സ്നേഹമശ്രണമായ പെരുമാറ്റവും അദ്ധ്യാപന ജീവിതത്തിന് മാതൃകയായിരുന്നു!

മാസ്റ്റരുടെ കീഴിൽ എക്ക്സ്ട്ര ഡിപ്പാർട്ട് മെൻറൽ ഡലിവറി എജൻറായി ആദ്യം പ്രവർത്തിച്ചത് പരേതനായ സി.എം. കേശവ വാര്യരും, മെയിൽ കേരിയറായി സ്മരണീയനായ ടി.പി.രാഘവൻ നമ്പ്യാരുമായിരുന്നു!

പിന്നീട് ഇ.ഡി.യായി കോട്ടൂർ കൃഷ്ണേട്ടൻ നിയമിതനായി. പരമ്പരാഗതമായി പ്രധാനമായ കാർഷിക കുടുംബത്തിൽ ‘,

അന്തരിച്ച കാനാ കൃഷ്ണൻ, ചിരുതൈ അമ്മ എന്നിവരുടെ മകനായി 1940 ൽ ഇദ്ദേഹം ജനിച്ചു. കാർഷീകവൃത്തിയുടെ നന്മ നിറഞ്ഞ സമ്പന്നതയെ സ്വാഭാവികമായും നന്നേ ചെറുപ്രായത്തിൽ തന്നെ കൃഷ്ണേട്ടനേയും സ്വാധീനിച്ചു! ഇ.ഡി.ക്കു ലഭിക്കുന്ന തുച്ഛമായ അലവൻസുകൊണ്ടു മാത്രം മുന്നോട്ടു പോകാൻ കഴിയാതിരുന്ന ആകാലത്ത് കാർഷീകവൃത്തി കൂടി സംയോജിപ്പിച്ചു കൊണ്ടാണ് കൃഷി വലനായ ‘പോസ്റ്റ്മാൻ’ ജീവിതം കരുപിടിപ്പിച്ചത് !

കോറോംപോസ്റ്റാഫിന്നു ശേഷം വിവിധ ഘട്ടങ്ങളിലായി കാനായി, ചാലക്കോട് പോസ്റ്റാഫീസുകൾ ആരംഭിച്ചത് ജനങ്ങൾക്കു ആശ്വാസം പകർന്നു ! 18 കൊല്ലം കോ റോം പോസ്റ്റാഫീസിൽ ഇ.ഡി.യായി സേവനം ചെയ്ത ശേഷം 1980 ൽ പോസ്റ്റ് മാനായി പ്രമോഷൻ ലഭിക്കുകയും കാസ്രഗോഡ് ഹെഡ്ഡാ ഫീസിലും കുഞ്ഞിമംഗലത്തും ജോലി തുടർന്നു. പയ്യന്നൂർ‌ സബ്ബ് ഡിവിഷനൽ ഓഫീസിൽ മെയിൽ ഓവർസീയറായി ജോലി ചെയ്യവെ 2000 ത്തിൽ വിരമി
ച്ചു.

എന്റെ ചെറുപ്രായത്തിൽ ത്തിൽ തന്നെ കൃഷ്ണേട്ടൻ, അനുജൻ ദാമോദരേട്ടൻ അനുജത്തിയും എന്റെ സഹപാഠിയുമായ ജാനകി എന്നിവരെ പരിചയപ്പെടാനും ആ പരിചയം ആത്മബന്ധമായി പരസ്പരംനിലനിർത്താനും സാധിച്ചു വെന്നതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്!

എന്റെ പിതാവിന്റെ മരുമകനും മുത്തത്തി സ്ക്കൂളിലെ അദ്ധ്യാപകനുമായിരുന്ന ആദരണീയ സ്മരണീയനുമായ കെ.വി.കുഞ്ഞമ്പു മാസ്റ്റരുമായിട്ടുള്ള കൃഷ്ണേട്ടന്റെ അടുപ്പവും വീട്ടിലേക്കുവരാനും ഏറെ പരിചിതരാകാനും ഉപകരിക്കപ്പെട്ടുവെന്നതും ഓർത്തെടുക്കുന്നു.

ജോലി സംബന്ധമായ കണിശതയും പരിചയപ്പെട്ടവരെ വിസ്മരിക്കാതിരിക്കുകയും പുതിയ സൗഹൃദങ്ങളെ വരവേൽക്കുകയും ചെയ്യുന്ന നന്മ നിറഞ്ഞ മനസ്സും ചിരിച്ചു കൊണ്ട് ലാളിത്യപൂർണ്ണമായി പെരുമാറാനുള്ള മനസ്ക്കതയും സ്ഥായിയായി പിൻതുടരുന്ന വിശാലതയും ഈ ന്യൂ ജനറേഷൻ കാലത്തും കരുതി സൂക്ഷിക്കുന്ന 40 വർഷത്തെ ഔദ്യോഗിക ജീവിതത്തിന്റെയും മറ്റും അനുഭവസമ്പത്തുകൊണ്ടും അനുഗ്രഹീതമായ ഈ മനുഷ്യനെ അടയാളപ്പെടുത്തുമ്പോൾ കുടുംബത്തേയും സഹോദരങ്ങളേയും ചേർത്തു വയ്ക്കേണ്ടത് നല്ലതാണെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു!!!

സഹോദരങ്ങൾ:
കാർത്ത്യായനി
ദാമോദരൻ (റി: പോലീസ് ഡിപ്പാർട്ട്മെൻറ് )
ജാനകി

മക്കൾ: ഡോ: വി.വിശ്വൻ (പ്രശസ്ത ഗൈന കൊ ളിജിസ്റ്റ്. അനാമയ ഹോസ്പിറ്റൽ പയ്യന്നൂർ)
സുരേഷ് വി.( അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ്. ചെറുകുന്ന്)
സുനീഷ് വി.( ബിസിനസ്)
ലസിത ( ഗ്വാളിയോർ )