പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ് ‘ ആണ് മേളയുടെ
ഉദ്ഘാടന ചിത്രം.

സൈക്കോ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രം കാൻ മേളയുടെയും ഉദ്ഘാടന ചിത്രമായിരുന്നു. എവരിബഡി നോസിന്‍റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാണ് മേള വേദിയാകുന്നത്.

2009ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൗട്ട് എല്ലിയിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് അസ്ഗര്‍ ഫര്‍ഹാദി.

ഇത്തവണ അദ്ദേഹത്തിന്‍റെ ‘എവരിബഡി നോസ്’ എന്ന ചിത്രത്തിലൂടെയാണ് മേളയ്ക്ക് ഒൗദ്യോഗിക തുടക്കമാകുന്നത്.

സഹോദരിയുടെ വിവാഹത്തിനായി അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലെത്തുന്ന ലോറ, അവളുടെ കുട്ടിയെ മോചന ദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകുന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ലോറയും ദൈവം സഹായിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഭര്‍ത്താവും തന്റെ സമ്പാദ്യം മൊത്തം ഉപയോഗിച്ചുകൊണ്ടായാലും കുട്ടിയെ രക്ഷിക്കണം എന്ന മനോഭാവത്തോടെ ഭാര്യയുടെ എതിര്‍പ്പ് പരിഗണിക്കാതെ ഓടിയെത്തുന്ന മുന്‍കാമുകനുമാണ് പ്രധാന കഥാപാത്രങ്ങള്‍.

സൈക്കോ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയതും അസ്ഗര്‍ ഫര്‍ഹാദി തന്നെ. കാന്‍ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്‍റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാണ് മേള വേദിയാകുന്നത്. 23ാമത് മേളയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം ചിത്രം പ്രദർശിപ്പിക്കും.