ബുലന്ദ് ശഹര്‍ കൊലപാതകം: പശുവിനെ കശാപ്പ് ചെയ്തവരെ കണ്ടെത്തിയ ശേഷം മാത്രം എസ്എെയുടെ കൊലപാതകം അന്വേഷിക്കാമെന്ന് പൊലീസ്

ബുലന്ദ്ഷഹറിലെ പോലീസ് പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം ആദ്യം അന്വേഷിക്കുന്നില്ലെന്ന് യുപി പോലീസ് അറിയിച്ചു.

പശുവിനെ കശാപ്പ് ചെയ്തവര്‍ ആരെന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മീററ്റ് ഐജി റാം സിങ്ങ് വ്യക്തമാക്കി.

ഐജിയുടെ നിലപാടിനെതിരെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിന്റെ മക്കള്‍ രംഗത്ത് എത്തി. മനുഷ്യനെക്കാള്‍ പശുവിന് എന്ത് പരിഗണനയെന്നും അവര്‍ ചോദിച്ചു.

പശുവിനെ കശാപ്പ് ചെയ്യുന്നത് കണ്ടുവെന്ന് പ്രചരിപ്പിച്ച് പ്രദേശത്ത് കലാപം അ‍ഴിച്ച് വിടുകയും പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് എസ്എെയെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

എസ്എെയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി ബജ്രംഗ്ദള്‍ പ്രവര്‍ത്തകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണം.

സുബോധ് കുമാറിന്‍റെ കൊലപാതകത്തിന് ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച് ചേര്‍ത്ത യോഗത്തിലും കൊലപാതകത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel