തിരുവനന്തപുരം: 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ മികച്ച പ്രേക്ഷക പങ്കാളിത്തം.
അതിജീവനത്തിന്റെ പാഠമൊരുക്കുന്ന മേളയുടെ ആദ്യ ദിനത്തില്‍ ആദ്യ സിനിമ തന്നെ നിറ സദസ്സില്‍ പ്രദര്‍ശനം.
ഉച്ചവരെ മാത്രം 11 തീയറ്ററുകളിലായി 22 ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ചൈനീസ് സംവിധായികയായ യങ് ഷൂവിനെ നാടുകടത്തുന്നതുള്‍പ്പെടെയുള്ള ജീവിതത്തിലൂടെ കടന്നു പോകുന്ന തുര്‍കിഷ് ചിത്രം ഫാമിലി ടൂര്‍ ശ്രദ്ധേയമായി.
ആദ്യ ദിനത്തിലെ എല്ലാ തിയറ്ററുകളിലെയും തിരക്ക് വലിയ പ്രതീക്ഷ തന്നെയാണ് നല്‍കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം മാത്രമാണ് ആദ്യ ദിനമുള്ളത്. മത്സര വിഭാഗ ചിത്രങ്ങള്‍ നാളെ മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here