നിപാ വൈറസ്; വ്യാജ സന്ദേശത്തിന് പിന്നിലും സംഘപരിവാര്‍

ഇറച്ചിക്കോഴിയില്‍ നിന്നാണ് നിപാ വൈറസ് പടര്‍ന്നുപിടിക്കുന്നതെന്ന വ്യാജ വാട്‌സ് ആപ് സന്ദേശത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടകളെന്ന് പൊലീസിന് തെളിവ് ലഭിച്ചു.

വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു.

സംഘപരിവാര്‍ സംഘടനകളുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നാണ് സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടത്. ഇവയില്‍ നിന്ന് വ്യാപകമായി ഫെയ്‌സ്ബുക്കിലേക്കും സന്ദേശങ്ങള്‍ പ്രചരിച്ചു. ഇവ പലരും ഷെയര്‍ െചയ്തതോടെ വ്യാജ വാര്‍ത്ത പരന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിപാ പ്രതിരോധ ഘട്ടത്തില്‍ ഈ വ്യാജ സന്ദേശം വലിയ തലവേദനയാണ് സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയത്.

സംസ്ഥാനത്തെ കോഴി കര്‍ഷകര്‍ക്കും വ്യാജ പ്രചരണം വലിയ തിരിച്ചടി ഉണ്ടാക്കി. കോഴി ഇറച്ചിയുടെ വില താഴ്ന്നതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായത്.

ഇത്തരത്തില്‍ വ്യാജ ഫേസ് ബുക്ക് പോസ്റ്റുകള്‍ വ്യാപകമാക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ സെല്ലിന്റെ മേല്‍നോട്ടത്തിലാണ്് കേസിന്റെ അന്വേഷണം.

സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

വവ്വാലുകളില്‍ വൈറസ് കണ്ടെത്തിയില്ലെന്നും കോഴിക്കോട്ട് നിന്നുമെത്തിച്ച ബ്രോയിലര്‍ കോഴികളിലാണ് വൈറസ് കണ്ടെത്തിയെന്നും പുണെ നാഷണല്‍ ഇന്‍സ്്റ്റിറ്റിയൂട്ടിലെ് ഓഫീസ് വൈറോളജിയുടെ ഡയറക്ടര്‍ ആനന്ദ് ബസു അറിയിച്ചതാണെന്ന വ്യാജ സന്ദേശമാണ് പ്രചരിപ്പിക്കപ്പെട്ടത്.

എന്നാല്‍ പുണെ നാഷണല്‍ ഇന്‍സ്്റ്റിറ്റിയൂട്ടിലെ ഓഫീസ് വൈറോളജിയുടെ ഡയറക്ടര്‍ ഡോ. ദേവേന്ദ്ര ടി മൗര്യയാണ്. ഡോ. ആനന്ദ് ബസു എന്നൊരാള്‍ അവിടെയില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇന്‍സ്്റ്റിറ്റിയൂട്ടിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയാണ് സംഘപരിവാര്‍ പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News