സുബോധ് കുമാറിന്റെ കൊലപാതകം; മൗനം വെടിഞ്ഞ്, പ്രതികളെ സംരക്ഷിച്ച് യോഗി; സംഭവം ആള്‍ക്കൂട്ടആക്രമണമല്ല, യാദൃശ്ചികം മാത്രമെന്ന് വിവാദപരാമര്‍ശം

ലഖ്നൗ: ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്.

നടന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്നും അത് യാദൃശ്ചികം മാത്രമായിരുന്നെന്നും യോഗി പറഞ്ഞു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് യോഗിയുടെ പ്രതികരണം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസുകാരനായ സുബോധ്കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ബിജെപി, യുവമോര്‍ച്ചാ, വിഎച്ച്പി, ബജ് രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തെ നിസാരവത്കരിച്ച് യോഗി ആദിത്യനാഥ് രംഗത്തുവന്നിരിക്കുന്നത്.

ദാദ്രിയില്‍ പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിച്ചുവെന്ന് ആരോപിച്ച് 2015ല്‍ സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കേസ് ആദ്യം അന്വേഷിച്ചിരുന്നത് സുബോധ് കുമാര്‍ സിങ് ആയിരുന്നു.

കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സൂചനകളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News