അമേരിക്കയില്‍ നിന്നുള്ള യാക്കോബായ സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി അമ്പതിനായിരം ഡോളര്‍ സംഭാവന നല്‍കി.

Malankara സിറിയന്‍ Archdiocese ഓഫ് നോര്‍ത്ത് അമേരിക്ക (യാക്കോബായ ) ആര്‍ച്ച ബിഷപ്പ് എല്‍ദോ മാര്‍ തീത്തോസ്, ആര്‍ച്ചു ഡയോസിസ് കൗണ്‍സില്‍ മെമ്പര്‍ ജോയ് ഇട്ടന്‍, ബിനോയ് വര്‍ഗീസ് എന്നിവരാണ് സഭയ്ക്ക് വേണ്ടി സംഭാവന കൈമാറിയത്.

ഇതിനു പുറമെ സര്‍ക്കാരിന്റെ ഭവന പദ്ധതിയിലും പങ്കാളിയാകുന്നുണ്ട് നോര്‍ത്ത് അമേരിക്കന്‍യാക്കോബായ ഭദ്രാസനം. വിവിധ സഭകള്‍ പ്രളയത്തില്‍ പണം പിരിച്ചതില്‍ ആദ്യം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് മലങ്കര യാക്കോബായ സഭയാണ്.