ഛത്തീസ്ഗഡ് ജനത ഇത്തവണ കാവി കൊടി കൈവിടും; രാജസ്ഥാനില്‍ വസുന്ധരാ രാജെ സിന്ധ്യയ്ക്ക് വന്‍തിരിച്ചടിയുണ്ടാകും

ദില്ലി: അപ്രതീക്ഷിത തിരിച്ചടി നല്‍കി ചത്തീസ്ഗഡില്‍ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വ്വേകള്‍.

അജിത് ജോഗി-മായാവതി സഖ്യ നിര്‍ണ്ണായക ശക്തിയാകുമെന്ന് ന്യൂസ് നേഷന്‍ സര്‍വ്വേ. ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയായ രാജസ്ഥാനില്‍ വസുന്ധരാ സിന്ധ്യയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകും.

കോണ്‍ഗ്രസ് 70 ലേറെ സീറ്റുകള്‍ക്ക് ഭരണം പിടിച്ചെടുക്കുമെന്നും ഭൂരിപക്ഷം അഭിപ്രായ സര്‍വ്വേകളും ചൂണ്ടികാട്ടുന്നു.

2003 മുതല്‍ രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി ഭരണം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ചത്തീസ്ഗഡ്.

ഇത്തവണ ഭരണവിരുദ്ധവികാരത്തില്‍ ചത്തീസ്ഗഡ് ജനത കാവി കൊടി കൈവിട്ടതായി ന്യൂസ് 24, ന്യൂസ് നേഷന്‍ എന്നീ ചാനലുകളും സംഘപരിവാര്‍ ചാനലായ റിപ്പബ്ളിക് ടീവി സീവോട്ടഴ്സുമായി നടത്തിയ അഭിപ്രായ സര്‍വ്വേകളും ചൂണ്ടികാട്ടുന്നു.

90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 45 സീറ്റ് നേടാന്‍ പോലും ബിജെപിയ്ക്ക് ആകില്ല. 43 സീറ്റ് വരെ മാത്രമേ നേടുകയുള്ളുവെന്ന് സീവോട്ടേഴ്സ് വ്യക്തമാക്കുമ്പോള്‍ 39 സീറ്റിലൊതുങ്ങുമെന്ന് റിപ്പബ്ളിക് ടീവി പുറത്ത് വിട്ട ജന്‍ കി ബാത്ത് അഭിപ്രായ സര്‍വ്വേ പറയുന്നു.കോണ്ഗ്രസിന് 46 സീറ്റ് വരെ ലഭിക്കും.

തൂക്ക് മന്ത്രിസഭയിലേയ്ക്ക് ചത്തീസ്ഗഡ് നീങ്ങുമെന്ന് ന്യൂസ് നേഷന്‍. 4 മുതല്‍ 8 സീറ്റ് വരെ ലഭിക്കുന്ന മായാവതി-അജിത് ജോഗി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണാകയമാകും.
അതേ സമയം, രാജസ്ഥാനില്‍ വസുന്ധരാ സിന്ധ്യയുടെ പരാജയം എല്ലാ സര്‍വേകളും മുന്‍കൂട്ടി കാണുന്നു. 75 ലേറെ സീറ്റ് ബിജെപിയെക്കാള്‍ കൂടുതല്‍ നേടി കോണ്‍ഗ്രസ് ഭരണം തിരിച്ച് പിടിക്കുമെന്ന് ഇന്ത്യാ ടുഡേ ചൂണ്ടികാട്ടുന്നു.

85 സീറ്റ് ബിജെപിയ്ക്ക് ലഭിക്കുമ്പോള്‍ 105 സീറ്റാണ് കോണ്‍ഗ്രസിന് ടൈസ് നൗ നല്‍കുന്നത്. സീവോട്ടേഴ്സ്, സി.എക്സ്.എന്‍ തുടങ്ങിയവരും കോണ്ഗ്രസ് വിജയം പ്രവചിക്കുന്നു. രാജസ്ഥാനക്കാളേറെ ബിജെപിയെ ഞെട്ടിച്ചത് ചത്തീസ്ഗഡിലെ രമണ്‍സിങ്ങ് സര്‍ക്കാരിന്റെ പരാജയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News