പന്തളം: എസ്എഫ്ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിനെ വെട്ടിക്കൊല്ലാൻ ആര്‍എസ്എസ് ശ്രമം. പന്തളം മങ്ങാരത്തുവെച്ചാണ്‌ വിഷ്‌ണുവിന്‌ നേരേ ആക്രമണമുണ്ടായത്‌.

വെള്ളിയാഴ്ച രാത്രി 10ന് പന്തളത്തുനിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ മങ്ങാരം കരണ്ടയിൽ ക്ഷേത്രത്തിന് സമീപം വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കഴുത്തിനും കൈയ്‌ക്കും വെട്ടേറ്റ വിഷ്ണുവിനെ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മറ്റിയും പന്തളം ഏരിയാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം അറിയിച്ചു.