ടാറ്റാ പറഞ്ഞ് ഹയബൂസയും; വിടപറയുന്നത് രണ്ട് പതിറ്റാണ്ടിന്‍റെ ചരിത്രം

സുസുക്കിയുടെ ഐതിഹാസിക ബൈക്ക് ഹയബൂസയും വിടപറയാനൊരുങ്ങുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി വിപണിയില്‍ തുടരുന്ന ഹയബൂസയെ സുസുക്കി നിര്‍ത്തുകയാണ്.

2018 ഡിസംബര്‍ 31 -ന് സുസുക്കി നിരയില്‍ നിന്ന് ഹയബൂസ നില്‍ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് സുസുക്കി ഹയബൂസ യൂറോപ്പിലുള്ള 2006 ജനുവരി മുതല്‍ യൂറോപ്യന്‍ നാടുകളില്‍ പ്രാബല്യത്തിലുള്ള യൂറോ IV നിര്‍ദ്ദേശങ്ങളും സുരക്ഷാ ചട്ടങ്ങളും സുസുക്കി ഹയബൂസ പാലിക്കുന്നില്ല.

പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കാന്‍ അധികൃതര്‍ കമ്പനിക്ക് നല്‍കിയ രണ്ടുവര്‍ഷത്തെ സാവകാശമാണ് ഡിസംബര്‍ 31 -ന് അവസാനിക്കാന്‍ പോകുന്നത്.

1999 മോഡല്‍ ഹയബൂസകള്‍ക്ക് ഇന്നു വിപണിയില്‍ പൊന്നും വിലയാണ്. നിലവില്‍ ബൂസയുടെ രണ്ടാംതലമുറയാണ് വിപണിയില്‍ വില്‍പ്പനയ്ക്കു വരുന്നത്.

ഹയബൂസയിലുള്ള 1,340 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 197 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News