പ്രളയം: കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മജിദ് മജീദി

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രമുഖ ഇറാനിയന്‍ സംവിധായകനും മേളയുടെ ജൂറി അധ്യക്ഷനുമായ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. 5 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ദുഃഖത്തില്‍ താന്‍ പങ്കുചേരുന്നുവെന്ന് മജിദ് മജീദി പറഞ്ഞു.

പ്രേക്ഷകരുടെ അംഗീകാരമാണ് പുരസ്‌കാരങ്ങളേക്കാള്‍ വിലമതിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചലച്ചിത്രമേളയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് മേയര്‍ വി. കെ. പ്രശാന്തിന് നല്‍കി പ്രകാശിപ്പിച്ചു. കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം റസൂല്‍ പൂക്കുട്ടി ബുള്ളറ്റിന്‍ ഏറ്റുവാങ്ങി.

അക്കാദമി മുഖപത്രമായ ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവെല്‍ പതിപ്പ് ബുദ്ധദേവ് ദാസ്ഗുപ്ത നന്ദിതാ ദാസിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാനിയന്‍ ചിത്രം ‘എവരിബഡി നോസി’ ന്റെ പ്രദര്‍ശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News