സുരക്ഷയില്‍ കേമന്‍ ടാറ്റ നെക്സോണ്‍; ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ നേട്ടം

ലോകത്ത് ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായി ടാറ്റ നെക്സോണും. ഗ്ലോബല്‍ NCAPയുടെ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ സുരക്ഷ കാഴ്ച്ചവെച്ചാണ് നെക്സോണിന്‍റെ ഈ ചരിത് നേട്ടം.

ആദ്യമായാണ് ഒരു ഇന്ത്യന്‍ കാര് ഈ നേട്ടം സ്വന്തമാക്കുന്നത്‍. ഏറ്റവുമൊടുവില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് അഞ്ചു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും ഉറപ്പുവരുത്താനാവുമെന്ന് നെക്‌സോണ്‍ തെളിയിച്ചു.

ഓഗസ്റ്റില്‍ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ തിളക്കം നെക്‌സോണ്‍ എസ്‌യുവി കൈയ്യടക്കിയിരുന്നു. ഇപ്പോള്‍ നെക്‌സോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാമാണ് നെക്സോണിനെ വേറിട്ടതാക്കുന്നത്.

UN95 ചട്ടങ്ങള്‍ പ്രകാരം സുരക്ഷ വിലയിരുത്തുന്നതിനായി പ്രത്യേക സൈഡ് ഇംപാക്ട് ടെസ്റ്റിനും ഇത്തവണ നെക്‌സോണ്‍ വിധേയമായി.

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലുള്ള ഓഫ്‌സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ഇംപാക്ട് ടെസ്റ്റില്‍ വലിയ തോതിലുള്ള ആഘാതം നെക്‌സോണിന് പ്രതിരോധിക്കാനായി.

ഇടിയുടെ ആഘാതം എഞ്ചിന്‍ കമ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗത്തു മാത്രമായി കേന്ദ്രീകരിക്കാന്‍ നെക്സോണിന് കഴിയുന്നു. 3,995 mm നീളവും 1,730 mm വീതിയും 1,600 mm ഉയരവും നെക്സോണിനുണ്ട്.

വീല്‍ബേസ് 2,470 mm; 200 mm ആണ് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് നെക്‌സോണില്‍ലേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News