‘ഒടിയന്‍’ പ്രദര്‍ശനം ഡിവൈഎഫ്‌ഐ തടയുമെന്ന വാര്‍ത്ത വ്യാജമെന്ന് എഎ റഹീം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമയുടെ പ്രദര്‍ശനം ഡിവൈഎഫ്‌ഐ തടയും എന്ന വാര്‍ത്ത വ്യാജമാണെന്ന് സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

‘ശ്രീ മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം ‘ഒടിയന്‍’ ഡിവൈഎഫ്‌ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന രഹിതമാണ് റഹീം ഫേസ്ബുക്കില്‍ കുറിച്ചത്.

യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും റഹീം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News