ഹോട്ടലില്‍ മുറിടെടുത്ത യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. സംഭവത്തില്‍ പ്രമുഖ അമേരിക്കന്‍ കമ്പനിയ്ക്കെതിരെ, യുവതിയുടെ പരാതി. ചിക്കാഗോ സ്വദേശിയായ യുവതിയാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2015ല്‍ ന്യൂയോര്‍ക്കിലെ അല്‍ബാനിയിലെ ഹില്‍ട്ടന്റെ ഹോട്ടലായ ഹാംപ്ടണ്‍ ഇന്‍ ആന്റ് സ്യൂട്ട്സില്‍ യുവതി മുറിയെടുത്തിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍, യുവതിയുടെ വീഡിയോ അവര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ യുവതിയെ ഭഷണിപ്പെടുത്താന്‍ തുടങ്ങി. ഭീഷണിക്ക് വഴങ്ങാതായതോടെ, അയാള്‍ ദൃശ്യങ്ങള്‍ അശ്ലീലസൈറ്റുകളിലും മറ്റും അപ്പ് ലോര്‍ഡ് ചെയ്യുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കും പഴയ കോളജിലെ സഹപാഠികള്‍ക്കും യുവതിയുടെ പേരില്‍ വ്യാജ മെയില്‍ ഐഡിയുണ്ടാക്കി ഇയാള്‍ അയച്ചുകൊടുത്തു. പണം ചോദിച്ച് ഇയാള്‍ ബ്ലാക്മെയില്‍ തുടര്‍ന്നു.
തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു. നഷ്ടപരിഹാരമായി 100 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് ചിക്കാഗോ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
ന്യൂയോര്‍ക്കിലെ അല്‍ബാനിയിലെ ഹില്‍ട്ടന്റെ ഹോട്ടലായ ഹാംപ്ടണ്‍ ഇന്‍ ആന്റ് സ്യൂട്ട്സിലാണ് യുവതി 2015 ജൂലൈയില്‍ മുറിയെടുത്തത്. ഹോട്ടലിലെ മുറിയില്‍ നഗ്നയായി കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി.
Get real time update about this post categories directly on your device, subscribe now.