സര്‍ജിക്കല്‍ സ്ട്രൈക്കിനെ മോദിസര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിച്ചെന്ന് റിട്ട. ലഫ്. ജനറല്‍ ഡിഎസ് ഹൂഡ; എന്തിനെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് രാഷ്ട്രീയ നേതാക്കള്‍

ദില്ലി: സര്‍ജിക്കല്‍ സ്ട്രൈക്കിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്നും അമിത പ്രചരണം നടത്തിയെന്നും റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കാളിയായ സൈനികന്‍ കൂടിയായ വ്യക്തിയാണ് ഹൂഡ.

അമിതമായി രാഷ്ട്രീയവല്‍ക്കരിച്ചതെന്തിനെന്ന ചോദ്യത്തിന് രാഷ്ട്രീയ നേതാക്കളാണ് മറുപടി പറയേണ്ടതെന്നും ഹൂഡ പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും സമീപനത്തില്‍ സൈനിക വൃത്തങ്ങള്‍ അസംതൃപതരാണെന്ന് വ്യക്തമാക്കുന്നതാണ് ഹൂഡയുടെ വാക്കുകള്‍.

2016 സെപ്തംബര്‍ 29നായിരുന്നു ഇന്ത്യ പാക് അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംഭവത്തെ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

ഈ ആരോപണങ്ങളെ ശരിവച്ചുകൊണ്ടാണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ റിട്ടയേര്‍ഡ് ലഫ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ രംഗത്തെത്തിയത്. സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്ട്രീയവല്‍ക്കരിച്ചെന്നും സര്‍ജിക്കല്‍ സ്ടൈക്കിനെച്ചൊല്ലി അമിത പ്രചരണം നടത്തിയെന്നുമാണ് ഹൂഡ ചണ്ഡീഗഡിലെ ഒരു സൈനിക സാഹിത്യോത്സവത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയത്.

നോര്‍ത്തേണ്‍ ആര്‍മി കമ്മാന്‍ഡറായി സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കാളിയായിരുന്നു ഹൂഡ. സംഭവം രാഷ്ട്രീയവല്‍ക്കരിച്ചത് ആരെന്ന് ഹൂഡ വ്യക്തമായി പറയുന്നില്ലെങ്കിലും പരമാര്‍ശം കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ളതാണ്.

പല പരിപാടികളിലും പ്രധാനമന്ത്രിയുള്‍പ്പെടെവരുടെ പ്രസംഗങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് പരാമര്‍ശിക്കപ്പെട്ടത് രാഷ്ട്രീയ ഉള്ളടക്കത്തോടെയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കേണ്ടുന്ന സാഹചര്യം വന്നതിനാല്‍ മാത്രമായിരുന്നു ആ പ്രത്യാക്രമണം എന്നാണ് ഹൂഡയുടെ അഭിപ്രായം.

സര്‍ജിക്കല്‍ സ്ട്രൈക്കിനെ അമിതമായി രാഷ്ട്രീയവല്‍ക്കരിച്ചതെന്തിനെന്ന ചോദ്യത്തിന് രാഷ്ട്രീയ നേതാക്കളാണ് മറുപടി പറയേണ്ടതെന്നും ഹൂഡ പറഞ്ഞു.

നേരത്തെ, സര്‍ജിക്കല്‍ സ്ടൈക്കിന്റെ വാര്‍ഷികദിനം വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള സൈനിക കേന്ദ്രങ്ങളിലേക്ക് കത്തയക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.

സാഹചര്യംമൂലം നടത്തേണ്ടി വന്ന പ്രത്യാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നടപടിയില്‍ സൈനിക വൃത്തങ്ങള്‍ അസംതൃപതരാണെന്ന് വ്യക്തമാക്കുന്നതാണ് ഹൂഡയുടെ തുറന്നുപറച്ചില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News