“ഗംഭീര” മടക്കം; അവസാന മത്സരത്തില്‍ സെഞ്ചുറിയടിച്ച് ഗംഭീര്‍

അവസാന മത്സരത്തില്‍ നൂറടിച്ച് ഗംഭീറിന്റെ ഗംഭീര മടക്കം. രഞ്ജി ട്രോഫി ആന്ധ്രാപ്രദേശിനെതിരായ ഡല്‍ഹിയുടെ മത്സരം, ഗംഭീറിന്‍റെ അവസാന മത്സരം എന്നത് കൊണ്ടു ശ്രദ്ധേയമായിരുന്നു.

അവസാന മത്സരത്തില്‍ സെഞ്ചുറിയടിച്ച് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരിക്കുകയാണ്  ഗംഭീര്‍.  മത്സരത്തില്‍ 112 റണ്‍സാണ് ഗംഭീര്‍ അടിച്ചെടുത്ത ത്.

ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണര്‍ ഗൗതംഗഭീര്‍ കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

തന്‍റെ അവസാന മത്സരം, രഞ്ജിയില്‍ ആന്ത്രയ്ക്കെതിരെയുള്ള തായിരിക്കുമെന്ന്  ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.  67 മത്തെ ഓവറില്‍ മുഹമ്മദ് ഖാനാണ് ഗംഭീറിന്‍റെ വിക്കറ്റ് നേടിയത്.

ഇന്ത്യ ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന സമയത്ത്, ഗംഭീറിന്‍റെ സാനിധ്യം വളരെ നിര്‍ണായകമായിരുന്നു.  അന്ന് 97 റണ്‍സ് അടിച്ച് ടീമിന്‍റെ വിജയചത്തിന്‍റെ നിര്‍ണായക സാനിധ്യമായത്  ഗംഭീറായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News