രാജസ്ഥാനിൽ ബാലറ്റ് യൂണിറ്റ് റോഡിൽ; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ജയ്​പൂർ: ബാലറ്റ്​ യൂണിറ്റ്​ ദേശീയപാതയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍റ് ചെയ്തു.

അബ്​ദുൾ റാഷീഖ്​, പത്​വാരി നവാൽസിങ്​എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

കിഷ്​ൻഗഞ്ച്​ ​മണ്ഡലത്തിലെ ബാലറ്റ്​ യുണിറ്റാണ്​ രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ദേശീയപാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News