ശ്രദ്ധേയമായി മണിലാല്‍ ശബരിമലയുടേയും ശാന്തിശിവറാമിന്റെയും ചിത്രപ്രദര്‍ശനം

കോവളം ടര്‍ട്ടില്‍ ഓണ്‍ ദി ബീച്ച് ഹോട്ടലില്‍ മണിലാല്‍ ശബരിമലയുടേയും ശാന്തിശിവറാമിന്റെയും ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. സൂര്യാകൃഷ്ണമൂര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 14 വരെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

നിറങ്ങളുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുകയാണ് കോവളം ടര്‍ട്ടില്‍ ഓണ്‍ ദി ബീച്ച് ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ചിത്രങ്ങള്‍. മണിലാല്‍ ശബരിമലയുടേയും ശാന്തിശിവറാമിന്റെയും വരകളുടെ വീര്യം പകര്‍ന്ന മ്യൂറല്‍ ചിത്രങ്ങളും മോഡേണ്‍ ചിത്രങ്ങളും ബോള്‍ പെയിന്റ്് ചിത്രങ്ങളും പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്.

പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്ന ചിത്രങ്ങള്‍ കാണുവാനും വാങ്ങുവാനുമായി നിരവധിപേരാണ് ഇവിടേക്ക് എത്തിചേരുന്നത്. ചിത്രങ്ങളുടെ പ്രദര്‍ശനം ഡിസംബര്‍ 14 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News