ദളിത് പീഢനവും ദുരഭിമാനകൊലയും അഭിമന്യുവിന്റെ ജീവിതവും; കലോത്സവത്തില്‍ മോണോ ആക്ട് പ്രമേയങ്ങള്‍ ശ്രദ്ധേയം

സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പുരാണകഥ മുതല്‍ മാറുമുറിച്ച നങ്ങേലിയും മീറ്റു വരെ അവതരിപ്പിച്ചായിരുന്നു മോണോ ആക്ടിന് പെണ്‍കുട്ടികള്‍ തീകൊളുത്തിയത്.

അഭിമന്യുവിന്റെ ജീവിതവും വിഷയമായപ്പോള്‍ ആര്‍ത്തവത്തിന്റെ പേരില്‍ അടുക്കളയില്‍ സ്ത്രീകളെ തളച്ചിടണോ എന്നായിരുന്നു ഒരു മത്സരാര്‍ത്ഥി ചോദിച്ചത്.

സ്ത്രീപക്ഷമായിരുന്നു ഭൂരിപക്ഷം വരുന്ന മത്സരാര്‍ത്ഥികളുടെ പ്രമേയം. കാസര്‍ഗോഡുകാരി ആവണി അഭിമന്യുവിന്റെ കഥ ഏറ്റെടുത്ത് വേദിയിലെത്തിച്ചപ്പോള്‍ സദസൊന്നാകെ പിന്തുണ നല്‍കി.

ദളിത് പീഢനവും ദുരഭിമാനകൊലയും പ്രമേയങ്ങളായി. എം മുകുന്റോയും കെ.ആര്‍ മീരയുടെ കഥകളും മോണോ ആക്ടായി വേദിയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here