നിരോധനാജ്ഞ ലംഘിച്ച് കലാപത്തിന് ശ്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സംഘവും അറസ്റ്റില്‍; നിരോധനാജ്ഞ നീട്ടണമെന്ന് വീണ്ടും പൊലീസ്

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജനെയും സഹപ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു.

സംഘര്‍ഷം ലക്ഷ്യമിട്ട് നിലയ്ക്കലിലെത്തിയ ബിജെപി സംഘം പൊലീസിന്റെ നോട്ടിസ് കൈപ്പറ്റാന്‍ തയാറാകാതെ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പെരുനാട് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് വീണ്ടും പൊലീസ് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

നിരോധനാജ്ഞ തുടരണോ എന്നതില്‍ കലക്ടര്‍ വൈകിട്ട് തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here