വനിതാ മതിലിന് അഭിവാദ്യമര്‍പ്പിച്ച് ദമ്പതികളുടെ വീഡിയോ ഫെയ്സ്ബുക്കില്‍ വൈറല്‍

ജനുവരി ഒന്നിന് സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് അഭിവാദ്യം അർപ്പിച്ച് ദമ്പതികൾ അവരുടെ ഏഴ് മാസം പ്രായമുള്ള ഇരട്ട കുട്ടികളെയും കൈയ്യിൽ പിടിച്ച് പാടി ഫേസ്ബുക്കിൽ ഇട്ട ഗാനം വൈറലായി.

മാതാപിതാക്കൾ പാടുമ്പോൾ ഒരു കുട്ടി ഇടക്ക് അവർക്കൊപ്പം കൈയ്യടിച്ച് താളം പിടിക്കുന്നതും ആകർഷണമായി.
നിരവധി ആളുകൾ വീഡിയോ സേവ് ചെയ്ത് അവരുടെ പോസ്റ്റുകളായി ഇട്ടപ്പോഴും മികച്ച പ്രതികരണമാണ്.

ഒരു ദിവസത്തിനുള്ളിൽ ആയിരക്കണക്കിന് ഷെയറുകളും ലക്ഷത്തിലധികം കാഴ്ച്ചക്കാരെയുമാണ് ഈ വീഡിയോ നേടിയിരിക്കുന്നത്.

ഡിവൈഎഫ്ഐ മുൻ മൂലമറ്റം ബ്ലോക്ക് സെക്രട്ടറി ജോസിൽ സെബാസ്റ്റ്യനും ഭാര്യ ഫേബയും മക്കളായ നിധിയും നിളയുമാണ് വീഡിയോയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News