ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നും നന്ദിതാ ദാസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് നടിയും സംവിധായികയുമായ നന്ദിത ദാസ്.

മലയാള സിനിമയിലെ വിമൻ ഇൻ സിനിമ കളക്ടീവിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. കേരളത്തിലെ സിനിമാ പ്രേക്ഷകർ മികവുറ്റതാണെന്നും നന്ദിതാ ദാസ് പീപ്പിൾ ടി.വിയോട് പറഞ്ഞു.

ആര്‍ത്തവം കാരണം ചില സ്ത്രീകള്‍ അവരുടെ ശരീരം മലിനമാണ് എന്ന് കരുതുകയാണ്. സ്ത്രീകള്‍ തന്നെ അത് അംഗീകരിച്ച് കൊടുക്കുകയാണ്. ആ ചിന്താഗതിക്കാണ് മാറ്റം വരേണ്ടതെന്നും അവര്‍ പറഞ്ഞു.

ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരമല്ല, വിവേചനമുണ്ടായാല്‍ അതിനെതിരായ പ്രതികരണങ്ങളാണ് ആവശ്യമെന്നും.

മലയാള സിനിമയിൽ അതിനുള്ള ധൈര്യമാണ് വിമൻ ഇൻ സിനിമ കളക്ടീവ് കാട്ടുന്നതെന്നും അവർ പീപ്പിൾ ടി.വിയോട് പറഞ്ഞു.

ജാതി, മതം, വിവേചനം, സെൻസർഷിപ്പ് തുടങ്ങിയ വിഷയങ്ങളിലെ സാദത്ത് ഹസൻ മന്തോയുടെ നിലപാടുകളാണ് മണ്ടോ സിനിമയാകാൻ കാരണം.

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നതായി നന്ദിതാദാസ് വ്യക്തമാക്കുന്നു.

ഒരു കലാകാരന് രാഷ്ട്രീയമില്ല എന്ന് എങ്ങനെ പറയാനാവുമെന്ന് എനിക്കറിയില്ല. ഈയിടെ പ്രശസ്തനായ ഒരു നടന്‍, പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, രാഷ്ട്രീയമില്ല, എന്റെ കഥാപാത്രങ്ങളിലൂടെ മാത്രം എന്നെ വിലയിരുത്തിയാല്‍ മതി എന്നൊക്കെ പറയുന്നത് കേട്ടു.

ഒരു ചേരിയിലും നില്‍ക്കുന്നില്ല എന്ന് പറയുന്നത് പോലും ശക്തമായ രാഷ്ട്രീയമാണ്. എന്നാല്‍ ചിലര്‍ അത് മനസ്സിലാക്കുന്നില്ലെന്നും നന്ദിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here