പന്തളത്ത് ഡിവൈഎഫ്എെ നേതാവിന് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്ഡിപിഎെ പ്രവര്‍ത്തകരെന്ന് സംശയം

പന്തളത്ത് ഡിവൈഎഫ്എെ നേതാവിന് നേരെ എസ്ഡിപിഎെ അക്രമം. ഡിവൈഎഫ്എെ പന്തളം ബ്ലോക്ക് ജോയിന്‍റെ സെക്രട്ടറിയാണ് വെട്ടേറ്റ ജയപ്രസാദ്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയപ്രസാദിനെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളത്ത് നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ സിപിഎെഎം ഹര്‍ത്താല്‍ ആചരിക്കും.

രാത്രി എട്ടുമണിയോടെയാണ് ഓട്ടോയിലെത്തിയ സംഘം ജയപ്രസാദിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇന്നലെ എസ്എഫ്എെ പത്തനംതിട്ട ജില്ലാ ജോയിന്‍റ് സെക്രട്ടറിക്കെതിരെയും അക്രമം നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News