ബുലന്ദ്ഷഹര്‍ അക്രമണത്തിന് നേതൃത്വം നല്‍കിയ സൈനികനെ മീററ്റില്‍ എത്തിച്ചു

ബുലന്ദ്ഷഹര്‍ അക്രമണത്തിന് നേതൃത്വം നല്‍കിയ സൈനികനെ മീററ്റില്‍ എത്തിച്ചു. പോലീസ് സബ്ഇന്‍സ്‌പെക്ടറെ വെടിവച്ചിട്ടില്ലെന്ന് സൈനീകനായ ജിതേന്ദ്രമാലിക്ക് മൊഴി നല്‍കി.

ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. പക്ഷെ താന്‍ കൊലപാതകിയല്ലെന്ന് ജിതേന്ദ്രമാലിക്ക് ആവര്‍ത്തിക്കുന്നു. ഇയാളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് യുപി പോലീസ് അറിയിച്ചു.

നോര്‍ത്തേണ്‍ കമ്മാന്‍ണ്ടിലെ സൈനീകനായ ജിത്തു അലിയാസ് ഫുജി എന്ന ജിതേന്ദ്ര മാലിക്കിനെ ഇന്നലെയോടെ സൈന്യം തടവിലാക്കിയിരുന്നു.

യുപി പോലീസിന് കൈമാറിയ ഇയാളെ പുലര്‍ച്ചയോടെ മീററ്റില്‍ എത്തിച്ചു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചിട്ടില്ലെന്ന് മാലിക്ക് മൊഴി നല്‍കി. എന്നാല്‍ ആള്‍കൂട്ട ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് സമ്മതിച്ചു.

ബജ്‌റഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജാണ് പോലീസ് സ്ബ്ഇന്‍സ്‌പെക്ടറെ കൊന്നതെന്നായിരുന്നു യുപി പോലീസിന്റെ ആദ്യ വാദം.

എന്നാല്‍ സ്ഥലം എം.എല്‍.എയും എം.പിയും അടക്കമുള്ളവര്‍ യോഗേഷ് രാജിന് പിന്തുണയുമായി എത്തിയതോടെ സൈനീകനാണ് കൊലപെടുത്തിയതെന്ന് യുപി പോലീസ് നിലപാട് മാറ്റി.

ഇത് പ്രകാരമാണ് കേസില്‍ പതിനൊന്നാം പ്രതിയായ ജിതേന്ദ്രമാലിക്ക് പിടിയിലായിരിക്കുന്നത്. ഇയാളെ ഇന്ന തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റിഡിയില്‍ ആവശ്യപ്പെടുമെന്ന് യുപി പോലീസ് അറിയിച്ചു.

കേസില്‍ കുടുക്കിയതാണന്ന് കഴിഞ്ഞ ദിവസം സൈന്യത്തെ ജിതേന്ദ്രമാലിക്ക് അറിയിച്ചിരുന്നു. സബോധ് കുമാറിനെ കൂടാതെ 22 വയസുകാരനായ ഡിഗ്രി വിദ്യാര്‍ത്ഥി സുമിത് കുമാറിന്റെ കൊലപാതകത്തിന് പിന്നിലും സൈനീകനാണന്ന് യുപി പോലീസ് ആരോപിക്കുന്നു.

രണ്ട് പേരേയും കൊലപ്പെടുത്തിയത് ഒറേ പിസ്റ്റല്‍ ഉപയോഗിച്ചാണ്. പശു മാംസം കൈവശം വച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്ന യുവാവിനെ കൊലപെടുത്തിയ കേസ് ആദ്യം അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സുബോധ്കുമാര്‍ സിങ്ങ്.

സംഘപരിവാര്‍ പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്ത സുബോധിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തതാണ് ആള്‍കൂട്ട ആക്രണമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here