“ഒരു ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തു; ഇനി ഒരു ഡിസംബര്‍ ആറിന് രാമക്ഷേത്രം നിര്‍മ്മിക്കും”; കലാപാഹ്വാനവുമായി വിഎച്ച്പി

ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തു, ഇനി ഒരു ഡിസംബര്‍ ആറിന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിഎച്ച്പിയുടെ ആഹ്വാനം. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ മഹാസമ്മേളനം.

ഒരു ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തു, ഇനി ഒരു ഡിസംബര്‍ ആറിന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്നു മഹാസമ്മേളനത്തില്‍ വിഎച്ച്പി പ്രഖ്യാപിച്ചു. അതേസമയം സ്വപ്‌നമായിരുന്ന അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം നടപ്പിലാവാന്‍ പോവുകയാണന്ന് ആര്‍എസ്എസും പ്രഖ്യാപനം നടത്തി.

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ 2019ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പരസ്യ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ആര്‍എസ്എസും വിഎച്ച്പിയും രംഗത്തു വന്നിരിക്കുന്നത്.

ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തു ഇനി ഒരു ഡിസംബര്‍ ആറിന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിഎച്ച്പി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിനായി ഹിന്ദുകളെല്ലാം ഒരുപിടി മണ്ണുമായി അയോധ്യയിലേക്ക് പോവണമെന്നും വിഎച്ച്പി.

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം നടപ്പിലാക്കിയില്ലെങ്കില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിസംബര്‍ 11 ന് പാര്‍ലമെന്റിന്റെ ശീ
തകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താന്‍ വേണ്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം സ്വപ്‌നമായിരുന്നെന്നും എന്നാല്‍ അത് ഇപ്പോള്‍ നടപ്പിലാവാന്‍ പോവുകയാണെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ബയ്യാജി ജോഷി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ദില്ലിയില്‍ പത്തു ദിവസം നീണ്ടു നിന്നിരുന്ന ആര്‍.എസ്.എസിന്റെ സങ്കല്‍പ് രഥയാത്ര രാംലീല മൈതാനിയില്‍ അവസാനിച്ചു.

റാലിയില്‍ സ്വദേശി ജാഗ്രണ്‍ മഞ്ചിന്റെയും പങ്കാളിത്തമുണ്ടായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ അയോധ്യയെ വജ്രായുധമാക്കി വോട്ടുപിടിക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here