അന്ധതയെ തോൽപ്പിച്ച് മിമിക്രിയിൽ എ ഗ്രേഡ്; സ്വപ്നങ്ങള്‍ക്ക് പരിതിയില്ലെന്ന് വീണ്ടും തെളിയിച്ച് ഷിഫ്ന മറിയം

അന്ധതയെ തോൽപിച്ച് മിമിക്രിയിൽ മികച്ച പ്രകടനത്തോടെ A ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷിഫ്ന മറിയം. തിരുവനന്തപുരം-തുണ്ടത്ത് ചെങ്കോട്ടുകോണം MVHSS ലെ +2 വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.

രണ്ട് കണ്ണുകൾക്കും കാഴ്ചയില്ല, അത് തന്റെ സ്വപ്നങ്ങൾക്കുള്ള പരിമിതിയല്ലെന്ന് ഷിഫ്ന ഒരിക്കൽ കൂടി തെളിയിച്ചു. അപ്പീലുമായി എത്തി മത്സരിച്ച് എ ഗ്രേഡ് സ്വന്തമാക്കിയാണ് ഈ മിടുക്കി മടങ്ങിയത്.

തുടർച്ചയായി അഞ്ചാം വർഷവും മിമിക്രിയിൽ മാറ്റുരച്ച ഈ വിദ്യാർത്ഥിനിക്ക് ഇത് സ്കൂൾ കലോൽവത്തിൽ നിന്നുള്ള പടിയിറക്കം കൂടിയാണ്.

കഴിഞ്ഞ വർഷം തൃശൂർ കലോത്സത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥനം നേടിയിരുന്നു. മിമിക്രിക്കൊപ്പം പാട്ടിലും ഷിഫ്ന മിടുക്കിയാണ്.

പഠിച്ച് മാധ്യമ പ്രവർത്തകയാകണമെന്നാണ് ഷിഫ്നയുടെ ആഗ്രഹം. HSS പെൺകുട്ടികളുടെ വിഭാഗത്തിൽ 15 പേർ മത്സരിച്ചതിൽ ഏഴ് പേരും എ ഗ്രേഡ് കരസ്ഥമാക്കി. മഹാപ്രളയവും ശബരിമല യുവതീ പ്രവേശനവും ആവർത്തന വിഷയമായെങ്കിലും അവതരണത്തിലെ വ്യത്യസ്തത അലോസരം സൃഷ്ടിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News