അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ ഇനി കുടുങ്ങും; മുന്നറിയിപ്പുമായി വാട്‌സ് ആപ്

അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തി നടപടി എടുക്കാനൊരുങ്ങി വാട്‌സ് ആപ് അധികൃതര്‍. ഇത്തരം സന്ദേശങ്ങള്‍ നിരന്തരം അയക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനാണ് വാട്‌സ് ആപ് അധികൃതരുടെ ശ്രമം.

ഇതിന്റെ അടിസ്ഥാനത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ അത്തരക്കാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വാട്ടസ്ആപ് വ്യക്തമാക്കി.

ചില ഉപഭോക്താക്കള്‍ വ്യാപകമായി വാട്ടസ്ആപ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. പെണ്‍വാണിഭ സംഘങ്ങളും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും വാട്‌സ് ആപ് സന്ദേശങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍.

ഈ സാഹചര്യത്തില്‍ വാട്ടസ് ആപ് നിാേധിക്കണമെന്നും ചില രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു. എന്നാല്‍ സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള വാട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്.

ഇതനുസരിച്ച് അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ, വാട്സ്ആപ്പിനു പോലുമോ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ കഴിയില്ലെന്നതാണ് വിഷയം.

ഈ അവസരം മുതലെടുത്താണ് വാട്ട്സ്ആപില്‍ കുട്ടികള്‍ക്കെതിരായ അശ്ലീല വീഡിയോകള്‍ ധാരാളമായി പ്രചരിക്കുന്നത്. അത്തരം സന്ദേശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ വാട്സ്ആപ് കര്‍ശന നടപടിയെടുക്കുന്നില്ലെന്നാണ് വിമര്‍ശനം. വാട്സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനെതിരെ കേന്ദ്ര സര്‍ക്കാരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here